റിയാദ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

0
207

റിയാദ്: റിയാദ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ബത്ഹാ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ പ്രസിഡന്റ്‌ കെ.പി മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജോയിൻ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം സ്വാഗതംപറഞ്ഞു. സെൻട്രൽ കമ്മിറ്റി ചെയർമാൻ സലാം സാഹിബ്‌ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിപി മുസ്തഫ, ഷംസു പെരുമ്പട്ട, അസിസ്അടക്ക, മൂസപട്ട, കുഞ്ഞി സഫ മക്ക, അഷ്‌റഫ് ‌മീപുഗിരി, മഷൂദ്, ജമാൽ, റഫീഖ്, ഇസ്മായിൽ കരോളം, കെ എച് മുഹമ്മദ്‌, ഖാദർ തോട്ടുങ്കര, ജാസിം കടമ്പാർ, ഖാദർ നാട്ടക്കൽ, സുനീർ ആസാദ്, സലീം എച് യെൻ ഉപ്പള, ഹമീദ്‌ ഉപ്പള, ഇബ്രാഹിം എച് യെൻ ഉപ്പള തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ കെഎംസിസി റിയാദ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ആയി ഷാഫി സെഞ്ച്വറി യെയും മീഡിയ കൺവീനർ ഇസ്ഹാഖ് പൈവളികയെയും മീഡിയ കോർഡിനേറ്റർ ആയി കാമലുദ്ദീൻ അറന്തോടിനെയും, റിലീഫ് ചെയർമാൻ ആയി പ്രമുഖ വ്യവസായി മഹ്മൂദ് കയ്യാറിനെയും തിരഞ്ഞെടുത്തു. ഖാദർ നാട്ടക്കൽ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here