Sports

ഐസിസി ഏകദിന റാങ്കിംഗ്; ചരിത്രനേട്ടവുമായി മുഹമ്മദ് സിറാജ്

ദുബായ്: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന് പേസര്‍ മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ സിറാജ് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നാം റാങ്കിലെത്തി. ജസ്പ്രീത്...

മൂന്ന് വര്‍ഷത്തിനുശേഷം സെഞ്ചുറി, പോണ്ടിങ്ങിന്റെയും ജയസൂര്യയുടെയും റെക്കോഡിനൊപ്പം രോഹിത്

ഇന്ദോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് രോഹിത് മൂന്നക്കം കണ്ടെത്തി. മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 85 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 101 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 509 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് രോഹിത്...

മഞ്ഞയും ചുവപ്പുമല്ല വെള്ളക്കാര്‍ഡ്, ഫുട്ബോള്‍ ചരിത്രത്തിലേക്ക് പോര്‍ച്ചുഗല്‍

പോര്‍ച്ചുഗല്‍: കായിക ചരിത്രത്തിലാദ്യമായി ഫുട്ബോള്‍ മത്സരത്തില്‍ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി. പോര്‍ച്ചുഗലില്‍ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാരെ നിയന്ത്രിക്കാനായി മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും പുറത്തിറക്കാറുണ്ടെങ്കിലും വെള്ള കാര്‍ഡ് പ്രയോഗം ഇത് ആദ്യമായാണ്. ശനിയാഴ്ച നടന്ന വനിതാ ഫുട്ബോള്‍ മത്സരത്തിനിടെയാണ് റഫറി കാതറിന കാംപോസ് വെള്ളക്കാര്‍ഡ് വീശിയത്....

ഗോള്‍ഡന്‍ ഗ്ലൗവ് നേടിയശേഷം എമിലിയാനോ മാര്‍ട്ടിനെസ് കാണിച്ച അശ്ലീലച്ചുവയുള്ള ആംഗ്യം അനുകരിച്ച് എംബാപ്പെ-വീഡിയോ

പാരീസ്: ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം നേടിയത് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. എന്നാല്‍ വേദിയിലെത്തി ഗോള്‍ഡന്‍ ഗ്ലൗസ് സ്വീകരിച്ചശേഷം എമിലിയാനോ മാര്‍ട്ടിനെസ് കാണിച്ച അശ്ലീലച്ചുവയുള്ള ആംഗ്യം ഏറെ വിവാദമാകുകയും ചെയ്തു. മാര്‍ട്ടിനെസിനെസിന്‍റെ അശ്ലീചച്ചുവയുള്ള ആംഗ്യത്തിനെതിരെ മുന്‍ താരങ്ങളടക്കം...

അമ്പയര്‍മാരെ കബളിപ്പിച്ച വിഷയത്തില്‍ വിധി പുറത്ത് ;ഇഷാന് നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷനോ?

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനിടെ ഇഷാന്‍ കിഷന്‍ മനഃപൂര്‍വം അമ്പയര്‍മാരെ കബളിപ്പിച്ച വിഷയത്തില്‍ വിധി പുറത്ത്. ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് നടപടി മുന്നറിയിപ്പില്‍ ഒതുക്കി. സംഭവത്തില്‍ ഇഷാന്‍ കിഷന് നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുമായിരുന്നെങ്കിലും താരത്തിനെതിരായ നടപടി താക്കീതില്‍ ഒതുക്കുകയായിരുന്നു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തില്‍, ആര്‍ട്ടിക്കിള്‍ 2.15 അനുസരിച്ചുള്ള കുറ്റമാണ് ഇഷാന്‍ ചെയ്തത്. അമ്പയറെ...

‘അര്‍ജുന്‍ വളരെ ഭാഗ്യവാനാണ്, എന്നാല്‍ അവനില്ലാത്ത ഒന്ന് എനിക്കുണ്ട്’; സര്‍ഫറാസ് ഖാന്‍ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നിട്ടും സെലക്ടര്‍മാരാല്‍ തീര്‍ത്തും തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. റണ്‍സുകള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്ന താരത്തെ വരുന്ന ഓസീസിനെതിരായ പരമ്പരയില്‍നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ ടീമംഗമായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് സര്‍ഫറാസ് തന്നോടു പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകാണ് പിതാവ് നൗഷാദ് ഖാന്‍. അര്‍ജുന്‍ എത്ര...

ഒന്നും കൈമോശം വന്നിട്ടില്ല; ആരാധകര്‍ ഏറ്റെടുത്ത് റോണോയുടെ ബൈസിക്കിള്‍ കിക്ക്; ഫോമിലേക്ക് തിരിച്ചെത്തി താരം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ ആരാധകരെയും സമ്മര്‍ദത്തിലാക്കിയിരുന്നു. യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്ന റോണോ തനിക്ക് മികച്ച ഫോം പുറത്തെടുക്കാനാനാകുന്നില്ലെന്നും മാനസികമായി പ്രയാസം നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വെളിപ്പെടുത്തിയിരുന്നു. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോടും ക്ലബ്ബ് മാനേജ്‌മെന്റിനോടും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് താരം ക്ലബ്ബുമായി ധാരണയിലെത്തി ഫ്രീ ഏജന്റ് ആവുകയായിരുന്നു....

അന്ന് ജാവേദ് മിയാന്‍ദാദ്, ഇന്ന് രോഹിത് ശര്‍മ;ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ 2 നായകന്‍മാര്‍

റായ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കണോ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കണോ എന്ന കാര്യം മറന്നു പോയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഒരു മുന്‍ഗാമിയുണ്ട് ക്രിക്കറ്റില്‍. മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. 1981ല്‍ ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസറ്റിലായിരുന്നു നാടകീയ സംഭവം. ടോസ് നേടിയ ജാവേദ് മിയാന്‍ദാദിനോട് അവതാരകന്‍ എന്ത്...

ഒരു ചെറു പുഞ്ചിരിയുമായി റൊണാള്‍ഡോക്കു നേരെ മെസിയുടെ നോട്ടം; ഏറ്റെടുത്ത് ആരാധകര്‍

റിയാദ്: സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മിലുള്ള സൗഹൃദപ്പോരാട്ടം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു.മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം കൈകൊടുത്ത് സൗഹൃദം പുതുക്കിയപ്പോള്‍ മത്സരത്തില്‍ ഇരുരും നേര്‍ക്കുനേര്‍വന്ന ഓരോ നിമിഷവും ആരാധകര്‍ ആസ്വദിച്ചു. മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അത്തരമൊരു...

ഫുട്ബോള്‍ ഇതിഹാസം ഡാനി ആൽവസ് അറസ്റ്റിൽ

ബാഴ്‌സലോണ: ബാഴ്‌സലോണയുടെയും ബ്രസീലിന്‍റേയും ഫുട്ബോള്‍ ഇതിഹാസമായ ഡാനി ആൽവസ് ലൈംഗികാതിക്രമ കേസിൽ കാറ്റലൂണിയയില്‍ അറസ്റ്റിൽ എന്ന് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിയിന്‍മേലാണ് ഡാനി ആല്‍വസിന്‍റെ അറസ്റ്റ് എന്നാണ് വിഖ്യാത ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img