Thursday, May 2, 2024

Sports

മെസി പരിശീലനം ആരംഭിച്ചു; ഇതിഹാസ താരത്തെ തൊടാന്‍ ആരാധകന്‍ ഗ്രൗണ്ടിലേക്ക്- വീഡിയോ കാണാം

അബുദാബി: ഖത്തര്‍ ലോകകപ്പിനായി അര്‍ജന്റൈന്‍ ടീം അബുദാബിയില്‍ പരിശീലനം തുടങ്ങി. ക്യാപ്റ്റന്‍ ലിയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തിയത്. ടീം നാളെ യു എ ഇയുമായി സന്നാഹമത്സരം കളിക്കും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നായ അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ മൂന്നും യുഎഇ എഴുപതും സ്ഥാനത്താണ്....

ലോകകപ്പിന്‍റെ കവർ ചിത്രം, നെയ്മറെ നൈസായി ഒഴിവാക്കിയോ! പോരടിച്ച് ആരാധകർ; മലയാളി പവറില്‍ ഞെട്ടി ഫിഫ

ദോഹ: ഖത്തറിന്‍റെ ആകാശത്തിന് കീഴെ ഫുട്ബോളിന്‍റെ വിശ്വ പോരാട്ടത്തിന് കിക്കോഫാകാന്‍ ആറ് ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പ് ആവേശം കൂട്ടാന്‍ ഓരോ ദിവസവും ചിത്രങ്ങളും ഗ്രാഫിക്സുകളും വീഡിയോകളും ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇവയില്‍ ഏറ്റവും ഒടുവിലായി ഫിഫ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കവർ ചിത്രം വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. സമകാലിക ഫുട്ബോള്‍ ഇതിഹാസമായിട്ടും ബ്രസീലിന്‍റെ സുല്‍ത്താന്‍...

ഷാംപെയിന്‍ പൊട്ടിക്കാൻ കാത്തിരുന്നു; വിജയാഘോഷത്തില്‍ മോയിൻ അലിയെയും ആദിൽ റഷീദിനെയും ചേര്‍ത്തുനിര്‍ത്തി ബട്‍ലര്‍

മെൽബൺ: പാകിസ്താനെ തകർത്ത് രണ്ടാം ടി20 ലോക കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇംഗ്ലീഷ് പട. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും മറികടന്നത്. രാജ്യത്തിനൊരു ലോകകിരീടം സമ്മാനിച്ച് ക്യാപ്റ്റൻസിയിൽ ബട്‌ലർ സമ്മോഹനമായ തുടക്കവും കുറിച്ചിരിക്കുന്നു. മത്സരശേഷം സഹതാരങ്ങളോട് ബട്‌ലർ കാണിച്ച ആദരം...

ഐ.സി.സിയിലും ജയ് ഷാ; ഇനി സാമ്പത്തികകാര്യ വിഭാഗം തലവന്‍

ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തെരെഞ്ഞെടുത്തു. നേരത്തെ സൌരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഗാംഗുലി ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി അംഗമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന സമിതിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും...

92 ലോകകപ്പ് ആവര്‍ത്തിക്കുമോ? ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനലിന് സമാനതകളേറെ; ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

കുട്ടിക്രിക്കറ്റിന്‍റെ ലോകകപ്പില്‍ ഇംഗ്ലണ്ടും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ വര്‍ഷങ്ങള്‍ പിന്നിലേക്കാണ് ക്രിക്കറ്റ് ലോകം കണ്ണോടിക്കുന്നത്. 1992 ഏകദിന ലോകകപ്പിലാണ് ഇങ്ങനെയൊരു അപൂര്‍വത ഇതിനുമുമ്പ് സംഭവിച്ചത്. അന്ന് ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ പാകിസ്താന്‍ കിരീടം നേടുമ്പോള്‍ തലകുനിച്ച് മടങ്ങാനുള്ള വിധി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിനായിരുന്നു. അന്ന് 22 റണ്‍സിനാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ...

ലോകകപ്പിലെ തോല്‍വി; ഇന്ത്യയുടെ മുറിവില്‍ ‘കുത്തി’ ട്രോളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

ലഹോര്‍: ട്വന്‍റി 20 ലോകകപ്പിലെ സെമി പോരാട്ടില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ ട്രോളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി. ഇന്ത്യന്‍ ടീമിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് തോല്‍വികള്‍ പരാമര്‍ശിച്ച് കൊണ്ടാണ് പാക് പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന്‍റെ ട്വീറ്റ്. ഈ ഞായറാഴ്ച ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs...

അന്ന് ബാബറും റിസ്‌വാനും, ഇന്ന് ബട്‌ലറും ഹെയ്ല്‍സും; ഇന്ത്യക്ക് ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേട്

അഡ്‌ലെയ്ഡ്: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങി. ആ തോല്‍വി...

ടി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; തോറ്റെങ്കിലും സുപ്രധാന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 പന്തില്‍ 50 റണ്‍സാണ് കോലി നേടിയത്. ഹാര്‍ദിക്കിനൊപ്പം (63) ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ കോലി വലിയ പങ്കുവഹിച്ചു. ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ലും കോലി പിന്നിട്ടു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000 റണ്‍സ് പിന്തുടരുന്ന ആദ്യ താരമായിരിക്കുകയാണ് കോലി....

ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു....

ടി 20 ലോകപ്പ്: മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഇന്ത്യയോ ഇംഗ്ലണ്ടോ, ഐസിസി മാര്‍ഗനിര്‍ദേശം ഇങ്ങനെ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും നാളെ രണ്ടാം സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ മഴ വില്ലനാവരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഇരു ടീമിന്‍റെയും ആരാധകര്‍. ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങള്‍ മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. സൂപ്പര്‍ 12വിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മുതല്‍ നിരവധി മത്സരങ്ങള്‍ മഴ നിഴലില്‍ ആണ് പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ...
- Advertisement -spot_img

Latest News

പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍....
- Advertisement -spot_img