Thursday, May 2, 2024

Sports

പെര്‍ത്തില്‍ വന്‍ അട്ടിമറി! സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് തോല്‍വി; സെമി സാധ്യതകള്‍ തുലാസില്‍

പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ...

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി...

അട്ടിമറി ആവര്‍ത്തിച്ച് അയര്‍ലന്‍ഡ്; ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രനേട്ടം

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ ആദ്യ വമ്പന്‍ അട്ടിമറിയില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു. മഴ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് അയര്‍ലന്‍ഡിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു നില്‍ക്കെ മഴ മൂലം മത്സരം...

സിംബാബ്‌വെക്ക് പെനാല്‍റ്റിയിലൂടെ അഞ്ച് റണ്‍സ്; കാര്യമറിയാതെ അന്തംവിട്ട് ഡി കോക്കും ആന്റിച്ച് നോര്‍ജെ- വീഡിയോ

ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ സിംബാബ്വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴയെ തുടര്‍ന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ വിജയലക്ഷ്യം...

ഇങ്ങനേയും ഒരു രാഹുല്‍ ദ്രാവിഡ്! ആള് അത്ര കൂളല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പറയും

മെല്‍ബണ്‍: പൊതുവെ സമാധാന പ്രിയനാണ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. കളിച്ചിരുന്ന സമയത്തും അദ്ദേഹം വൈകാരികമായൊന്നും പ്രതികരിക്കാറില്ലായിരുന്നു. അമിത ആവേശമോ, ആഘോഷമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാറില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ത്രില്ലിംഗ് വിജയം അദ്ദേഹം മതിമറന്ന് ആഘോഷിച്ചു. ക്രിക്കറ്റ് ലോകം ഒരിക്കല്‍ പോലും അദ്ദേഹത്തെ ഇത്തരത്തില്‍ കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലായിരുന്നു ദ്രാവിഡിന്റെ ശരീരഭാഷ. ശൂന്യതയില്‍ നിന്നാണ് കോലി...

‘ഒരൊറ്റ വികാരം.. ഒരേ സ്വരത്തിൽ..ചക്ക് ദേ ഇന്ത്യ!’; പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ ആരാധകരുടെ വീഡിയോ വൈറൽ

ഷാരൂഖ് ഖാന്റെ ‘ചക്ക് ദേ ഇന്ത്യ’ എന്ന സിനിമയിലെ ഹൃദയസ്പർശിയായ ആ രംഗം ആർക്കാണ് മറക്കാൻ കഴിയുക? ഇന്ത്യൻ ത്രിവർണ പതാക കണ്ട് കണ്ണുനീർ അടക്കാൻ കഴിയാതെ നിൽക്കുന്ന ഖാന്റെ കഥാപാത്രം ഇന്നും നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നു. 2022 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ 4 വിക്കറ്റിന്റെ ജയം നേടിയപ്പോൾ മെൽബൺ...

മത്സരം പൂര്‍ത്തിയാവുമുമ്പ് ഗ്രൗണ്ട് വിട്ട ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നടപടി; താരത്തെ ടീമില്‍ നിന്ന് പുറത്താക്കി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ശനിയാഴ്ച ചെല്‍സിക്കെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിട്ടു. ഇതോടെ...

ടി20 ലോകകപ്പ്: ‘എന്തായാലും കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ’, നമീബിയക്കെതിരെ മലയാളം പറഞ്ഞ് യുഎഇ നായകന്‍

ഗീലോങ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയെ വീഴ്ത്തി യഎഇ ചരിത്രനേട്ടം കുറിച്ചപ്പോള്‍ ബാറ്റുകൊണ്ട് തിളങ്ങിയത് യുഎഇയുടെ മലയാളി നായകന്‍ സി പി റിസ്‌വാനായിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തി ചുണ്ടാങ്ങപോയില്‍ റിസ്‌വാന്‍ എന്ന മലപ്പുറംകാരന്‍ സിപി റിസ്‌വാന്‍ 29 പന്തില്‍ 43 റണ്‍സെടുത്ത് ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശ മായ്ച്ചു. രണ്ടാം വിക്കറ്റില്‍...

ഇനി ദിനങ്ങള്‍ എണ്ണിത്തീര്‍ക്കാം; ഖത്തറിന്‍റെ മുറ്റത്ത് ഫിഫ ലോകകപ്പ് കിക്കോഫിന് ഒരു മാസം

ദോഹ: ഫുട്ബോള്‍ ലോകത്തിന്‍റെ ആവേശം അറേബ്യന്‍ മണല്‍ത്തരികളെ നൃത്തം ചവിട്ടാന്‍ ഒരു മാസം മാത്രം. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം ഒരു മാസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും. കാൽപ്പന്തിന്‍റെ ലോകപൂരം ആദ്യമായി അറേബ്യൻ മണ്ണിലേക്ക് ആവേശം വിതറാനെത്തുകയാണ്. ഒപ്പം വീണ്ടുമൊരു...

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ടൂറിസ്റ്റ് ബസുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിനും പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.  ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി. ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; പരിശീലനം, സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന്...
- Advertisement -spot_img