Local News

തൊക്കോട്ട് മേൽപ്പാലം ജൂൺ 10-ന് തുറക്കുമെന്ന് ചീഫ് പ്രോജക്ട് ഡയറക്ടർ

മംഗളൂരു(www.mediavisionnews.in): ദേശീയപാത 66-ൽ കഴിഞ്ഞ എട്ടുവർഷമായി പണിനടക്കുന്ന തോക്കോട്ടു മേൽപ്പാലം ജൂൺ 10ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപനം. നിലവിലെ എം.പി. നളിൻകുമാർ കട്ടീൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ച മേൽപ്പാലമാണിത്. അതിനിടെയാണ് നിർമാണം ഏറ്റെടുത്ത നവയുഗ കമ്പനി ചീഫ് പ്രോജക്ട് ഡയറക്ടർ ശങ്കർറാവു പണി അഞ്ചുദിവസത്തിനകം പൂർത്തിയാക്കി ജൂൺ 10ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന്...

ആത്മ സംതൃപ്തിയോടെ ബായാർ പ്രാർത്ഥനാ സമ്മേളനം സമാപിച്ചു

ബായാര്‍(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23 ആം രാവിൽ ആയിരങ്ങൾക്ക് ആത്മ സംസ്ത്രപ്തി നൽകി പ്രാർത്ഥനാ സമ്മേളനo സമാപിച്ചു. നോമ്പ് തുറയോടെ തുടങ്ങിയ പരിപാടി പുലർച്ചവരെ നീണ്ടുനിന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അബ്ദുൽ ഖാദിർ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ...

പുഴയില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ച പ്രവര്‍ത്തകന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ

കാസര്‍ഗോഡ്(www.mediavisionnews.in): പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഡി.വൈ.എഫ്.ഐ നേതാവ് അജിതിന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ ആയിരുന്ന അജിത്കുമാര്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മുങ്ങി മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ...

ഒളയത്ത് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കുമ്പള  (www.mediavisionnews.in):  ഒളയത്ത് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്‌സ ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (17)ആണ് മരിച്ചത്. വീടിന് സമീപത്തെ ഒരു വീട്ടിലേക്ക് ഇന്നലെ ഇഷ്ടിക കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്. തലപ്പാടിയിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് അഫ്‌സല്‍ താമസിച്ചിരുന്നത്....

മഞ്ചേശ്വരത്തെ 89 വോട്ടില്‍ കണ്ണ് വെച്ച ബിജെപിയ്ക്ക് തിരിച്ചടി; നേട്ടം തുടരാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ലീഗും യുഡിഎഫും

മഞ്ചേശ്വരം (www.mediavisionnews.in):  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഭയം സമ്മാനിച്ച മണ്ഡലമാണ് മഞ്ചേശ്വരം. കേവലം 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖ് ജയിച്ചു കയറിയത്. രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ ബിജെപിയുടെ കെ സുരേന്ദ്രനും. പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ കെ.സുരേന്ദ്രന്‍ നിയമനടപടികളും സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ്...

കർണാടക കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ഉപ്പള സ്വദേശിയടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബണ്ട്വാൾ(www.mediavisionnews.in): കർണാടക കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ഉപ്പള സ്വദേശിയടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ഉപ്പള സ്വദേശിയായ കാർത്തിക് (30), ബണ്ട്വാളിലെ സച്ചിൻ (25), നിഷാന്ത് (23) എന്നിവരാണ് അറസ്റ്റിലായത്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ...

ഡി.വൈ.എഫ്‌.ഐ നേതാവിന്റെ കുടുംബത്തെ സഹായിക്കണം; മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കത്ത്

തിരുവനന്തപുരം(www.mediavisionnews.in): കെ.എസ്.യു നേതാവിന്റെ ചികിത്സയ്ക്കായി എസ്‌.എഫ്‌.ഐ നേതാക്കള്‍ രംഗത്ത് ഇറങ്ങിയത് കേരളസമൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചചെയ്തതാണ്. മനുഷ്യന്റെ നന്മയ്ക്കും കാരുണ്യത്തിനും രാഷ്ട്രീയം കാണാത്ത മനസുകള്‍ ഇന്നും ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം. ഇതിന് പിന്നാലെ മറ്റൊരു നന്മയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്. കുമ്പളയിൽ കഴിഞ്ഞ ദിവസം മരിച്ച ഡി.വൈ.എഫ്‌.ഐ നേതാവിന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട്...

കറന്തക്കാട് പെട്രോള്‍ പമ്പില്‍ കാറിലെത്തിയ രണ്ടംഗ സംഘം യുവാവിനെ മര്‍ദിച്ചു

കാസര്‍കോട്(www.mediavisionnews.in): ബൈക്കല്‍ പെട്രോള്‍ അടിക്കുന്നതിനിടെ രണ്ടംഗസംഘം യുവാവിനെ മര്‍ദിച്ചു. തിങ്കളാഴ്ച്ച വൈകിട്ട്് അഞ്ചു മണിയോടെ കറന്തക്കാട് പെട്രോള്‍ പമ്പിലാണ് സംഭവം. നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ സിറാജുദ്ധീന്‍ (21) നെയാണ് മര്‍ദിച്ചത്. ചുവപ്പ് നിറത്തിലുള്ള ആള്‍ട്ടോ 800കാറില്‍ വന്ന രണ്ടുപേര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിറാജുദ്ധീന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയില്‍...

മഞ്ചേശ്വരം തൂമിനാടിൽ ഹോട്ടലിനു നേരെ അക്രമം: പുലർച്ചെയെത്തിയ അക്രമിസംഘം ഹോട്ടൽ അടിച്ചു തകർത്തു

മഞ്ചേശ്വരം (www.mediavisionnews.in): കുഞ്ചത്തൂർ തൂമിനാട് ഹോട്ടലിനു നേരെ ഇരുട്ടിന്റെ മറവിൽ അജ്ഞാതരുടെ അതിക്രമം. തൂമിനാട് ദേശീയപാതയോരത്തെ അറബ്യൻ മെക്സിക്കോ എന്ന ഫാസ്റ്റ്ഫുഡ് സ്ഥാപനമാണ് ഇന്നലെ പുലർച്ചെയെത്തിയ അക്രമിസംഘം അടിച്ചു തകർത്തത്. രാത്രി രണ്ടു മണിവരെ ഹോട്ടൽ ജീവനക്കാർ അകത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി രണ്ടരയോടെ ഹോട്ടൽ അടച്ചു പോയതായിരുന്നു. പുലർച്ചെ മൂന്നിന്റെയും...

കറന്തക്കാട് താളിപ്പടുപ്പിൽ പേര് ചോദിച്ച് യുവാക്കളെ മർദ്ദിച്ചതായി പരാതി

കാസറഗോഡ്(www.mediavisionnews.in): എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞു നിർത്തി പേര് ചോദിച്ച് മർദ്ദിച്ചതായി പരാതി. ദേശീയപാതയിൽ താളിപ്പടുപ്പിൽ വെച്ച്‌ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാർ തടഞ്ഞു യുവാക്കളെ പേരു ചോദിച്ച്‌ മർദ്ദിച്ചത്.നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ മുഹമ്മദ്‌ ഫായിസ് സുഹൃത്ത് അനസ് എന്നിവർക്കാണ് മർദ്ദനമേറ്റത്‌. സുഹൃത്തിനെ കൂട്ടാൻ മംഗളൂരു എയർപോര്ട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഫായിസിനെ വണ്ടിയിൽ...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img