Local News

വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരനെ മര്‍ദ്ദിച്ചതിന്‌ ബന്ധുവിനെതിരെ കേസ്‌

ഉപ്പള (www.mediavisionnews.in) : വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബന്ധുവിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.പാവൂര്‍ കോടി സി എം നഗറിലെ യൂസഫിന്റെ മകന്‍ അസൈനാറി(16)ന്റെ പരാതിയില്‍ ബന്ധുവായ ഹനീഫക്കെതിരെയാണ്‌ കേസെടുത്തത്‌.ഇന്നലെ വൈകിട്ടാണ്‌ സംഭവം. വീട്ടില്‍ ഇരിക്കുകയായിരുന്ന അസൈനാറിനെ അതിക്രമിച്ചെത്തിയ ഹനീഫ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്‌ പരാതി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

ഉപ്പളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം നിയന്ത്രിക്കാൻ നടപടികളില്ല

ഉപ്പള (www.mediavisionnews.in)  ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ഗതാഗതതടസ്സം മൂലം വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ബുദ്ധിമുട്ടുകയാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. വാഹന പാർക്കിങ്ങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശവും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു. പൈവളിഗെ, മീഞ്ച, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രം കൂടിയാണ്...

ഉപ്പളയിൽ വഴി തെറ്റിവന്ന് പുള്ളിമാൻ; കൺനിറയെ കണ്ട് നാട്ടുകാർ

ഉപ്പള(www.mediavisionnews.in): അമ്പാർ, നാട്ടക്കല്ല്, മണ്ണംകുഴി നാട്ടുകാർക്ക് ഇന്നലെ കൗതുക കാഴ്ചയായി പുളളിമാനോട്ടം. ഇന്നലെ രാവിലെ 8 നാണ് പുള്ളിമാൻ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മണ്ണംകുഴി അമ്പാർ, നാട്ടക്കല്ല് ഭാഗത്തെ വീട്ട് മുറ്റത്തും മറ്റുമായി ഓടിക്കളിച്ചു. പുള്ളിമാൻ ഇറങ്ങിയതറിഞ്ഞ് ആളുകൾ കൂടിയപ്പോൾ മാൻ ഓടി മറഞ്ഞു. ഇവിടെ 2 കിലോമീറ്റർ ചുറ്റളവിൽ വന പ്രദേശമാണ്. വഴിതെറ്റി വന്നതാണെന്ന്...

ബായാറിൽ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിക്ക് നേരെ വധശ്രമം; യുവാവിന്റെ നില ഗുരുതരം

കാസർകോട്:(www.mediavisionnews.in) ഉപ്പള ബായാറിൽ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ...

കൊടിയമ്മ സ്‌കൂളിൽ നിർമ്മാണത്തിനിടയിൽ ചിൽഡ്രൻസ് പാർക്ക് തകർന്ന് വീണ സംഭവം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: ഡി വൈ എഫ് ഐ

കുമ്പള (www.mediavisionnews.in):  കുമ്പള പഞ്ചായത്ത് കൊടിയമ്മ ജി.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്ക് നിർമ്മാണത്തിലിരിക്കെ തകർന്ന് വീണത് അന്വേഷിച്ച് കുറ്റക്കാരായ കരാറുകാർക്കെതിരെയും ഉത്തരാവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കൊടിയമ്മ യൂണിറ്റ് കമ്മിറ്റി കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സ്റ്റീൽ ഇൻഡ്രസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് 574 150 രൂപയുടെ കരാർ...

ഉത്സവാന്തരീക്ഷത്തിൽ കുമ്പള പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം നടന്നു

കുമ്പള(www.mediavisionnews.in): അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകളിലും രക്ഷിതാക്കളിലും ഉത്സാവന്തരീക്ഷം സൃഷ്ടിച്ച് പേരാൽ ജി.ജെ.ബി.എസ് സ്കൂളിൽ കുമ്പള ഗ്രാമ പഞ്ചായത്ത് തല ഗംഭീര പ്രവേശനോൽസവം നടന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി .എ മുഹമ്മദ് പേരാൽ അധ്യക്ഷത...

പശുവിനെ ആക്ഷേപിച്ച സംഭവത്തില്‍ കേസെടുത്തു എന്ന വാര്‍ത്ത നിഷേധിച്ച് ജില്ലാ പോലീസ് മേധാവി

കാസര്‍കോട്(www.mediavisionnews.in): ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരില്‍ യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് ജോസഫ് പറഞ്ഞു. വെള്ളരികുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സാജന്‍ അബ്രഹാം എന്നയാള്‍ക്കെതിരെ കേസെടുത്തു എന്നായിരുന്നു പ്രചരണം. അതേ സമയം ഓണകുന്നിലെ ചന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ...

പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല നിര്യാതനായി

കാസർകോട്(www.mediavisionnews.in): അന്തരിച്ച പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല എന്ന ചന്ദനം ഉമ്പുച്ച നിര്യാതനായി. നായന്മാർമൂലയിലാണ് താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മക്കൾ: പി.ബി മുഹമ്മദ്, അച്ചു, അബ്ദുസലാം. മറ്റുസഹോദരങ്ങൾ: പി.ബി അഹമ്മദ്. മയ്യത്ത് 5.30മണിയോടെ ആലംപാടി വലിയ ജമാഅത്ത് പള്ളിയിൽ മരവുചെയ്യും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

പശുവിനെ അപമാനിച്ച് സംസാരിച്ചെന്ന് പരാതി; കാഞ്ഞങ്ങാട് യുവാവിനെതിരെ 153 എ പ്രകാരം കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്(www.mediavisionnews.in): പശുവിനെ അപമാനിച്ചെന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാമിനെതിരെയാണ് കേസെടുത്തത്. ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പി സജീവിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ...

ഐ.എസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി റാഷിദ് യു.എസ് വ്യോമാക്രമണത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാസര്‍കോഡ്(www.mediavisionnews.in): ഐ.എസില്‍ ചേര്‍ന്ന മലയാളി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖുറസാന്‍ പ്രദേശത്ത് നിന്ന് ഐ.എസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യു.എസ് വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ”മൂന്ന് ഇന്ത്യന്‍ സഹോദരന്മാരും രണ്ട് ഇന്ത്യന്‍...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img