ബായാറിൽ ബജ്‌രംഗ്ദൾ നേതാവിന് നേരെ വധശ്രമം; ഒരാൾ റിമാന്റിൽ

0
282

ഉപ്പള(www.mediavisionnews.in): ബായാറിൽ ബജ്‌രംഗ്ദൾ നേതാവ് കൊജപ്പെയിലെ പ്രസാദി(28)ന് നേരെയുണ്ടായ വധശ്രമത്തിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ബായാർ ദളികുക്കുവിലെ അബൂബക്കർ സിദ്ധീഖി(27)നെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.

സംഭവത്തിൽ പ്രതികളായ മറ്റ് അഞ്ച്പേർ കർണാടകയിലേക്ക് രക്ഷപ്പെട്ടതായി സംശയിക്കുന്നു. ഇവർക്ക് വേണ്ടി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ഏഴിന് രാത്രിയായിരുന്നു. ആക്രമം.

ബായാർ കല്ലക്കട്ടയിലെ അബ്ദുൽ കരീം മുസ്ലിയാരെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് പ്രസാദ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here