കുമ്പള(www.mediavisionnews.in): ശക്തമായ കടലാക്രമണം നേരിടുന്ന കുമ്പള കോയിപ്പാടി തീരദേശം സംരക്ഷിക്കുന്നതിന് കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കടലാക്രമണ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കോയിപ്പാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളായ നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി....
ഉപ്പള(www.mediavisionnews.in): ഹാപ്പി ബുക്ക് ഹൗസിന്റെ പുതിയ ഷോറൂം ഉപ്പള ബദ്‌രിയ മദ്രസ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
റഫീഖ്, മുനീർ ഹാജി കമ്പാർ, കാലിക്കറ്റ് മുഹമ്മദ്, അബ്ദുൽ ഹമീദ് മദനി, ഇബ്രാഹിം ഹനീഫി, റൈഷാദ്, അബൂ തമാം, ഹനീഫ് ഗോൾഡ് കിംഗ്, ഇബ്രാഹിം ഹാജി മണ്ണാട്ടി, കമലാക്ഷ,...
ഉപ്പള (www.mediavisionnews.in): മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികളുടെ നെഞ്ചിടിപ്പ് ഏറുന്നു. കാലവര്‍ഷം എത്തുമ്പോള്‍ ഏറെ ഭീതിയോടെയാണ് മൂസോടി നിവാസികള്‍ കഴിയുന്നത്. എല്ലാ വര്‍ഷവും കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തി പകുതിയോളം കടലെടുത്തിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ പലരും കടല്‍ ക്ഷോഭത്തെ ഭയന്ന് ഉറങ്ങാറില്ല.
ഏത് നിമിഷവും തിരമാലകള്‍ വീടുകളില്‍ അടിച്ചുകയറുമെന്ന...
ഉപ്പള(www.mediavisionnews.in): ഉപ്പള മൂസോടിയില്‍ കടല്‍ ക്ഷോഭം തുടരുന്നു. ഇന്നലെ രാത്രിയുണ്ടായ കടലാക്രമണത്തില്‍ മൂസോടിയിലെ ഖിള്ര്‍ പള്ളി തകര്‍ന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 20 ലേറെ വീട്ടുകാര്‍ കടലാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കടല്‍ ഭിത്തിയുടെ ഒരു ഭാഗവും കടലെടുത്തിട്ടുണ്ട്. ആശങ്ക അകറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മീഡിയവിഷൻ ന്യൂസ്...
ഉപ്പള (www.mediavisionnews.in): മുസോടിയിലും ശാരദാനഗറിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. ശാരദാനഗറിലെ മത്സ്യത്തൊഴിലാളികളായ ശകുന്തള സാലിയാന്‍, സുനന്ദ, ശശികല എന്നിവരുടെ വീടുകള്‍ അപകട ഭീഷണി നേരിടുന്നു.
മുസോടിയിലെ ഇസ്‌മയിലിന്റെ പറമ്പിലെ കാറ്റാടി മരങ്ങള്‍ ഇന്നലെ കടലെടുത്തു. ഇവിടെ പള്ളിയും എട്ടു വീടുകളും അപകട ഭീഷണിയിലാണ്. മുഹമ്മദ്, നഫീസ എന്നിവര്‍ വീട് ഒഴിഞ്ഞു. ഇവിടെയുള്ള ബ്രിട്ടന്‍ റിസോര്‍ട്ടിന്റെ...
ബന്തിയോട് (www.mediavisionnews.in): മുട്ടം ബേരിക്ക കടപ്പുറം പാലത്തിന് സമീപം വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍. ഏത് നിമിഷവും പുഴയിലേക്ക് വീഴുമെന്ന സ്ഥിതിയിലാണ് എച്ച്.ടി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി തൂണുള്ളത്.
റോഡരികില്‍ സ്ഥാപിച്ച വൈദ്യുതി തൂണിന് സമീപം മഴ വെള്ളം ഒഴുകുന്നതിനാല്‍ മണ്ണ് ഒലിച്ചിറങ്ങുകയാണ്. ഇത് കാരണമാണ് തൂണ്‍ അപകടാവസ്ഥയിലായത്.
ഉപ്പള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ നിരന്തരം പരാതി...
കാസർകോട്(www.mediavisionnews.in): മഴയിൽ വൈദ്യുതി മുടങ്ങിയാൽ, അപകടം ഉണ്ടായാൽ വിളിക്കാൻ ഫോൺ നമ്പറുകൾ നൽകി വൈദ്യുതി വകുപ്പ്. വൈദ്യുതി ലൈനുകൾ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോക്താക്കൾക്ക് 9496011431 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പറായ 1912 എന്ന നമ്പറിൽ വിളിച്ചു പരാതി...
ഉപ്പള(www.mediavisionnews.in): ബായാറിൽ ബജ്‌രംഗ്ദൾ നേതാവ് കൊജപ്പെയിലെ പ്രസാദി(28)ന് നേരെയുണ്ടായ വധശ്രമത്തിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ബായാർ ദളികുക്കുവിലെ അബൂബക്കർ സിദ്ധീഖി(27)നെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
സംഭവത്തിൽ പ്രതികളായ മറ്റ് അഞ്ച്പേർ കർണാടകയിലേക്ക് രക്ഷപ്പെട്ടതായി സംശയിക്കുന്നു. ഇവർക്ക് വേണ്ടി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ഏഴിന് രാത്രിയായിരുന്നു. ആക്രമം....
കുമ്പള(www.mediavisionnews.in): അഴിമുഖത്ത് മണൽ അടിഞ്ഞുകൂടിയത് നിരവധി കുടുംബങ്ങളെ അസ്വസ്ഥരാക്കുന്നു. അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാത്തതിനാൽ മുമ്പ് നിരവധി വീടുകളിലേക്കാണ് ജലം ആർത്തിരമ്പി ഒഴുകിയെത്തിയത്.
ആരിക്കാടി- ഷിറിയ മണൽ തൊഴിലാളികൾ പറയുന്നത്, നിരവധി തവണ കുമ്പള പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും അഴിമുഖത്ത് നിന്നും മണൽ നീക്കുവാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ്....
ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...