പൈവളിഗെ കൊക്കച്ചാലിൽ സുരങ്കയിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

0
142

പൈവളിഗെ(www.mediavisionnews.in): പൈവളിഗെ പഞ്ചായത്തിലെ കൊക്കച്ചാലിൽ സുരങ്കയിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കൊക്കച്ചാലിലെ അബു ഹാജിയുടെ വീട്ടുപറമ്പിലെ 15 മീറ്റർ നീളമുള്ള സുരങ്കയിൽ കയറിയ പോത്ത് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ സുരങ്കയിൽ കയറി പോത്തിന്റെ കാലിൽ കയർകെട്ടിവലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

ഫയർമാൻമാരായ ഇ.ടി.മുകേഷ്, പി.അനൂപ്, അഖിൽ എസ്.കൃഷ്ണ, എസ്.ജി.പ്രവീൺ, ഡ്രൈവർ രാജൻ തൈവളപ്പ്, ഹോംഗാർഡ്മാരായ കെ.രമേശൻ, എം.ശ്രീധരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here