Local News

ഹോട്ടൽ ഭക്ഷണത്തിൽ വിഷബാധ; ഉപ്പളയിൽ 5 പേർ ചികിത്സയിൽ

ഉപ്പള (www.mediavisionnews.in): ഉപ്പള സ്വദേശികളായ 5 പേരെ ഭക്ഷ്യ വിഷബാധയേറ്റ് മംഗൽപ്പാടി താലൂക് ആശുപത്രിൽ പ്രവേശിപ്പിച്ചു. ബന്തിയോട് ബൈദലയിലെ മുഹമ്മദ് ശരീഫ് (33), താഹിർ (33), അഷ്‌റഫ് (27), കലന്തർ(27), നൈസീം (27 ) എന്നിവർക്കാണ് വിഷബാധയേറ്റത്. ഞായറാഴ്ച്ച രാത്രി മംഗളൂരു ജ്യോതി സർക്കിളിലെ ഹോട്ടലിൽ നിന്നും ചിക്കൻ ഗ്രിൽ കഴിച്ചവർക്കാണ് വിഷബാധയേറ്റത്....

ഉപ്പള ബേക്കൂറിൽ ഭാര്യാ പിതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈ ഞരമ്പ് മുറിച്ച ശേഷം ഉപേക്ഷിച്ചു; മുങ്ങിയ യുവാവിനെ പോലീസ് തിരയുന്നു

ഉപ്പള (www.mediavisionnews.in): ഭാര്യ പിതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിക്കുകയും ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഉപ്പള ബേക്കൂർ സ്വദേശിയായ 52 കാരനെയാണ് മകളുടെ ഭർത്താവ് കാറിൽ തട്ടിക്കൊണ്ടുപോയത്. ബേക്കൂർ സ്വദേശി ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ഭാര്യാ പിതാവിനെ...

അഷ്റഫ് സിറ്റിസണിനെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു

ഉപ്പള (www.mediavisionnews.in): സിറ്റിസൺ ഉപ്പളയുടെ ക്യാപ്റ്റനും പ്രശസ്ത താരവുമായ അഷ്റഫ് സിറ്റിസനെ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു. ചെറുവത്തൂരിലെ ജെ.കെ റെസിഡൻസിയിൽ വെച്ച് നടന്ന അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയിൽ യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. അസോസിയേഷന്റെ പ്രസിഡന്റായി വീരമണി ചെറുവത്തൂരിനെയും ജനറൽ സെക്രട്ടറിയായി റഫീക് പടന്നയെയും യോഗം...

മഴക്കാല രോഗങ്ങൾ തടയാൻ ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിക്കണം: മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ഉപ്പള (www.mediavisionnews.in): മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് തലത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ വിളിച്ചു ചേർക്കുകയും, ഭാവന സന്നർശനം നടത്തി ആരോഗ്യ, ശുചിത്വ ബോധവത്കരണം നടത്തുകയും വേണം. പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു. ജനറൽ...

മഞ്ചേശ്വരം ബ്ലോക്ക്തല യൂത്ത് പാർലമെന്റ് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉൽഘടനം ചെയ്യും

ബന്തിയോട് (www.mediavisionnews.in) : നെഹ്‌റു യുവ കേന്ദ്രയും ഫ്രണ്ട്‌സ് പച്ചമ്പള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈബ്രറിയും ചെർന്ന് സംഘടിപ്പിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് പാർലമെന്റ് തിങ്കൾ വൈകുന്നേരം 4 മണിക്ക് ഒളയം DM CABANA റിസോർട്ടിൽ വെച്ച് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉൽഘടനം...

ഉപ്പളയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ കേസ്: ഒന്നാം പ്രതിക്ക് നാലുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

കാസര്‍കോട് (www.mediavisionnews.in): ബൈക്കില്‍ കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായ യുവാവിന് നാലുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള പത്വാടി സ്വദേശി മുഹമ്മദ് ഇര്‍ഷാദി(26)നെയാണ് ശിക്ഷിച്ചത്. ഇയാളോടൊപ്പം പിടിയിലായ രണ്ടാം പ്രതിയെ കോടതി വെറുതെവിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി ടി.കെ.നിര്‍മലയാണ് ശിക്ഷവിധിച്ചത്. 2015 ഫെബ്രുവരിയില്‍ ഉപ്പളയില്‍വെച്ച് ബൈക്കില്‍ രണ്ടു...

മാലിന്യം നിറഞ്ഞ് മഞ്ചേശ്വരം

മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരത്തെ പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടി. നാട്ടുകാർ മൂക്കുപൊത്തി യാത്രചെയ്യേണ്ട ഗതികേടിലാണ്. മാലിന്യം റോഡരികിൽ ചീഞ്ഞുനാറി ദുർഗന്ധം പരത്തുമ്പോഴും ഇതിന്‌ പരിഹാരമില്ല. ജൈവ-പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി റോഡിലേക്കെത്തിയിട്ടുണ്ട്. ഹൊസങ്കടി ടൗൺ, ചെക്പോസ്റ്റ് പരിസരം, ഭഗവതിനഗർ, ബങ്കര മഞ്ചേശ്വരം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, കുഞ്ചത്തൂർ, തുമിനാട് ഭാഗങ്ങളിൽ റോഡരികിലാണ് മാലിന്യം തള്ളുന്നത്. നീക്കംചെയ്തതായി അധികൃതർ...

ഉപ്പള പാറക്കട്ടയിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ മാല കവര്‍ന്നു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഉപ്പള(www.mediavisionnews.in): മാലമോഷണം പതിവാകുന്നു, ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗസംഘം ബസിറങ്ങി നടന്നു പോകുകയായിരുന്ന യുവതിയുടെ അഞ്ചേകാല്‍ പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു. ഉപ്പള ഐല മൈതാനിക്ക് സമീപം താമസിക്കുന്ന കമല(34)യുടെ അഞ്ചര പവൻ സ്വർണമാലയാണ് കവർന്നത് സംഭവദിവസം കമല കൈകമ്പയിൽ ബസിറങ്ങി പാറക്കട്ടയിലൂടെ നടന്നു പോകുമ്പോഴാണ് സംഭവം. കവര്‍ച്ചക്കാരെ തിരിച്ചറിയുന്നതിനായി പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍...

‘ഞാനിനി കാസര്‍ക്കോടിന്‍റെ ദാസന്‍, മരിക്കുന്നതുവരെ നിങ്ങളെ മറക്കില്ല’; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർക്കോട്(www.mediavisionnews.in): തന്നെ ജയിപ്പിച്ച് പാർലമെന്റിലേക്കയച്ച കാസർക്കോട്ടെ ജനങ്ങൾക്ക് നന്ദി അറിയിച്ച് കോൺ​ഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. കാസർക്കോട്ടുകാരാണ് തന്നെ വിജയിപ്പിച്ചത്. അവരുടെ മനസിലുള്ള കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് തന്റെ ദൗത്യം. അത്തരത്തിലുള്ള സമീപനമാകും തന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകുകയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോൺ​ഗ്രസ് പാർട്ടിയുടെ ടിക്കറ്റിലാണ് മത്സരിച്ചത്, പിന്തുണച്ചത്...

മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ജൂലൈ ഒന്നിന് ആരംഭിക്കും; ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി

കാസർഗോഡ്(www.mediavisionnews.in): മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികളുടെ ജില്ലാ പര്യടനങ്ങൾക്ക് കാസർകോട് തുടക്കമായി. കാസർഗോഡ് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img