മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

0
361

ഉപ്പള (www.mediavisionnews.in): രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകവും മതന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൈകോര്‍ത്ത് നില്‍ക്കണമെന്ന് യു.ഡി.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ ടി.എ. മൂസ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയതു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ മുഖ്യപ്രഭാഷണം നടത്തി.

 കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ: സി.കെ. ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, എ. അബ്ദുല്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, എ. ഗോവിന്ദന്‍ നായര്‍, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, രാഘവ ചേവാര്‍, കുഞ്ഞമ്പു നായര്‍, ജെ. സോമശേഖര്‍, എ.കെ.എം അഷ്‌റഫ്, ഡി എം.കെ മുഹമ്മദ്, അബ്ബാസ് ഓണന്ത, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗ, എ.കെ ആരിഫ് പ്രസംഗിച്ചു. സൈഫുള്ള തങ്ങള്‍, എം.കെ അലി മാസ്റ്റര്‍, അഡ്വ: സക്കീര്‍ അഹമ്മദ്, കെ. അന്തുഞ്ഞി ഹാജി, ബി. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മജാല്‍, അബൂബക്കര്‍ പെര്‍ദന, ഇ.കെ മുഹമ്മദ് കുഞ്ഞി ചര്‍ച്ചയില്‍ പങ്കെടുത്തു. മഞ്ചുനാഥ ആള്‍വ സ്വാഗതവും എം. അബ്ബാസ് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here