Local News

മംഗല്‍പാടി പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പറെ ജാതിപ്പേരു വിളിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്‌

കുമ്പള (www.mediavisionnews.in)  :മംഗല്‍പാടി പഞ്ചായത്ത്‌ 11-ാം വാര്‍ഡ്‌ മെമ്പര്‍ രേവതി (43)യെ ജാതിപ്പേരു വിളിച്ച്‌ ആക്ഷേപിച്ചുവെന്നതിനു ഹേരൂര്‍ ചാക്കട്ടക്കടിയിലെ തിലക്‌രാജ്‌, സുദര്‍ശന്‍ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടുമുറ്റത്തു വന്നു നിന്നാണ്‌ ആക്ഷേപിച്ചതെന്ന പഞ്ചായത്തു മെമ്പറുടെ പരാതിയിലാണ്‌ കേസ്‌. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...

ഉപ്പളയിൽ ദേശീയപാതയോരത്ത് മാലിന്യം തള്ളിയതിന് പഞ്ചായത്ത് 1500 രൂപ പിഴ ഈടാക്കി

ഉപ്പള: (www.mediavisionnews.in) ദേശീയപാതയോരത്ത് മാലിന്യം തള്ളിയതിന് മംഗൽപ്പാടി പഞ്ചായത്ത് പിഴ ഈടാക്കി. ചൊവ്വാഴ്ച രാവിലെ പത്ത് 12 മണിയോടെയാണ് സംഭവം. മഞ്ചേശ്വരം ഉദ്യാവരയിലെ ആലിക്കുട്ടി എന്നയാൾക്കെതിരെയാണ് നടപടി. പ്ലാസ‌്റ്റിക‌് മാലിന്യവും ഭക്ഷണാവശിഷ‌്ടങ്ങളുമാണ‌് ഉപ്പള ഹനഫി ബസാറിലെ ദേശീയപാതയോരത്ത് തള്ളിയത‌്. 1500 രൂപ പിഴ ഈടാക്കുകയും മാലിന്യങ്ങൾ സ്വന്തംനിലയ‌്ക്ക‌് സംസ‌്കരിക്കാൻ നിർദ്ദേശം നൽകുകയും ചെയ‌്തു. പൊതുസ്ഥലങ്ങളിൽ...

എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ഉടമയുമായ സിദ്ധാര്‍ഥിനെ മംഗളൂരുവില്‍ കാണാതായി; നേത്രാവതി പുഴയില്‍ തിരച്ചില്‍

മംഗളൂരു: (www.mediavisionnews.in) മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ത്ഥിനെ (63) കാണാതായി. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കാണാതായത്. നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. തന്റെ...

മംഗൽപ്പാടി താലൂക്ക് ആശുപത്രിൽ രോഗികൾക്ക് സേവനം ലഭിക്കുന്നില്ല; ഒ.പി ടിക്കറ്റ് നൽകിയ ഇരുപതോളം രോഗികളെ പരിശോധിക്കാതെ ഡോക്ടർ മടങ്ങി

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കു നേരെ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ധിക്കാരപരമായ നടപടിയെന്ന് പരാതി. ഇവിടെ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ പരാതികൾ വ്യാപകമാകുന്നതിനിടെയാണ് രോഗികളോടുള്ള അയിത്തവും ഇന്ന് പ്രകടമായത്. ഒ.പി ടിക്കറ്റ് എടുത്ത് മണിക്കൂറുകളോളം ഡോക്ടറെ കാത്തിരുന്ന ഇരുപതോളം രോഗികൾക്കാണ് ഡോക്ടറെ കാണാൻ സാധിക്കാത്തത്. ഒ.പി ടിക്കറ്റ് എടുത്ത് കാത്തിരുന്ന രോഗികൾ...

ഷറഫുൽ ഉലമാ ഇശ്‌ഖിൽ ചാലിച്ച പാണ്ഡിത്യത്തിന്റെ ഉടമ: ബായാർ തങ്ങൾ

ബായാർ: (www.mediavisionnews.in) സമസ്ത കേന്ദ്ര മുശാവറ അംഗം ആൽമദീന സ്ഥാപനങ്ങളുടെ ശിൽപി ഷറഫുൽ ഉലമാ അബ്ബാസ് ഉസ്താദ് പ്രവാചകരോടുള്ള ഇശ്‌ഖിൽ ചാലിച്ച പാണ്ഡിത്യത്തിന്റെ ഉടമയെയാണ് പണ്ഡിത ലോകത്തിന് നഷ്ടമായതെന്ന് അസ്സയിദ്‌ അബ്ദുൽ റഹ്‌മാൻ ഇബിച്ചിക്കോയ അൽബുഖാരി ബായാർ തങ്ങൾ അനുസ്മരിച്ചു. ഹബീബിന്റെ സ്നേഹവും അവിടത്തെ പേരിലുള്ള സ്വലാത്തും ജീവിത വിജയത്തിന് നിതാന്തമാണെന് സമൂഹത്തിന്ന്...

വനിതാ ട്രെയിനറെ ആവശ്യമുണ്ട്

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ പ്രമുഖ വ്യായാമ കേന്ദ്രമായ ബർണ്ഔട്ട് ഫിറ്റ്നസ് സെന്ററിലേക് മുൻപരിചയമുള്ള വനിതാ ട്രെയിനറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9895187819, 8973111113 എന്ന നമ്പറിൽ ബന്ധപ്പെടുക മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ശിഫാഹു റഹ്‌മ: സഹായ ധനം നൽകി

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ ജൂലായ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേർക്ക് കൂടി അനുവദിച്ചു. കിഡ്നി രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വോർക്കാടി പാത്തൂറിലെ 17 കാരൻ, പുത്തിഗെ ഉറുമി ഊർളിത്തടുക്ക സ്വദേശി, എൻമകജെ ഉകിനടുക്ക സ്വദേശി എന്നിവർക്കാണ്...

ദേശീയപാത തകർച്ച; മഞ്ചേശ്വരത്ത് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): തകര്‍ന്നു കിടക്കുന്ന ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്ലീം യൂത്ത്‌ലീഗ്‌ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു. കുഞ്ചത്തൂര്‍, മാട, കരോടിയിലാണ്‌ റോഡ്‌ ഉപരോധം നടത്തിയത്‌. കാസര്‍കോട് – തലപ്പാടി നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതെയും വാഹന അപകടങ്ങളുടെ ദുരന്ത ഭൂമിയായിരിക്കുകയാണ്. നിരപരാധികളായ മനുഷ്യജീവനുകള്‍ നിത്യേന ഹൈവേയില്‍ കുരുതിക്കൊടുക്കപ്പെടുകയാണ്....

സ്വർണക്കടത്ത്: രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വ്യത്യസ്ത വിമാനങ്ങളിൽ വന്നിറങ്ങിയ കാസറഗോഡ് സ്വദേശികളായ യുവാക്കളാണ് ഒരു കിലോ വരുന്ന സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത്. ശനിയാഴ്ച ദുബായ് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്നിറങ്ങിയ കുമ്പള സ്വദേശിയായ യുവാവിൽ നിന്ന് 23...

പുഴയിൽ മുങ്ങിയ വിദ്യാർഥിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ മുങ്ങിമരിച്ച ഡി.വൈ.എഫ്.ഐ. നേതാവിന്റെ വീടിന് തറക്കല്ലിട്ടു

കുമ്പള: (www.mediavisionnews.in) പുഴയിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിയ വിദ്യാർഥിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ മുങ്ങിമരിച്ച ഡി.വൈ. എഫ്.ഐ. നേതാവ് അജിത്കുമാറിന്റെ വീടിന് തറക്കല്ലിട്ടു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം കുമ്പളയിൽ നടന്ന ചടങ്ങിൽ തറക്കല്ലിടൽ കർമം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയാണ് വീട് നിർമിച്ചുനൽകുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ,...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img