Local News

കടൽക്ഷോഭം: ഉപ്പള മണിമുണ്ടയിൽ രണ്ട് വീടുകൾ തകർന്നു- (വീഡിയോ)

ഉപ്പള: (www.mediavisionnews.in) മണിമുണ്ടയിൽ കടൽക്ഷോഭത്തെത്തുടർന്ന് രണ്ട് വീടുകൾ തകർന്നു. എട്ടോളം വീടുകൾ ഭീഷണി നേരിടുന്നു. കടലാക്രമണത്തിൽ ഇവിടെ റോഡുകളും തകർന്നു. മണിമുണ്ടയിലെ അബ്ദുൽ റഷീദ്, സയിദ് ഇബ്രാഹിം എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. മണിമുണ്ട, ഹനുമാൻനഗർ, ശാരദനഗർ, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാകുന്നത്. മഴ കനക്കുമ്പോൾ ഈ ഭാഗങ്ങളിൽ കടലേറ്റം പതിവാകുകയാണ്. ഇതുമൂലം തീരപ്രദേശങ്ങളിൽ...

ബന്തിയോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി വ്യാജ മദ്യവുമായി പൊലീസ് പിടിയിൽ

കുമ്പള: (www.mediavisionnews.in)  വ്യാപാരിയെ തട്ടിക്കൊണ്ടു പോയി കേസിലെ പ്രതിയെ വിദേശമദ്യവുമായി പിടിയിലായി ബായാർ മുളി ഗെദയിലെ സൈനുൽ ആബിദിൻ (25)നെയാണ് മഞ്ചേശ്വരം പൊലിസ് അറസ്റ്റ് ചെയതത് .ഇയാളുടെ കൂടെ മീഞ്ച കൊളച്ചാപ്പിലെ ഹുസൈൻ (25) നെയും അറസ്റ്റ് ചെയ്തു. ഇവർ മദ്യക്കടത്തിയ കാറും സ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ തട്ടിക്കൊണ്ടു...

സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയത് രണ്ട് കാറുകളിലെത്തിയ 12 അംഗ സംഘം; അന്വേഷണം ഊർജിതം

ബന്തിയോട് (www.mediavisionnews.in) : ബന്തിയോട്ട് വെച്ച് ഷിറിയ സ്വദേശിയായ അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപ്പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കുമ്പള പോലീസ്. സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ സംഘം എത്തിയത് കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിൽ. സ്വിഫ്റ്റ് ഡിസയർ കാർ പൈവളികെ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഉടമയെ ബന്ധപ്പെട്ടപ്പോൾ കല്യാണാവശ്യാർത്ഥം പച്ചമ്പള സ്വദേശിക്ക് രണ്ട് ദിവസം മുമ്പ് വാടകയ്ക്ക് നലകിയതായാണ്...

ബന്തിയോട് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ചു

കുമ്പള: (www.mediavisionnews.in) ബന്തിയോട് നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ചു. ബന്തിയോട് ഷിറിയ സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് അബൂബക്കർ സിദ്ധീഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസ് പിന്തുടർന്നതോടെ അതിർത്തി പ്രദേശത്ത് സിദ്ധീഖിനെ ഉപേക്ഷിച്ച പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കർണാടക അതിർത്തിയായ സുങ്കതകട്ടയിൽ വച്ച് നാട്ടുകാരും പൊലീസും ചേർന്ന് സിദ്ദിഖിനെ...

ബന്തിയോട് കാറിലെത്തിയസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

ബന്തിയോട്: (www.mediavisionnews.in) കാറിലെത്തിയസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബന്തിയോട് ഷിറിയ സ്വദേശി അബൂബക്കർ സിദ്ധിഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ കർണാടക രജിസ്ട്രേഷനുള്ള രണ്ടു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് ബന്ധുക്കൾ പറഞ്ഞു. സിദ്ധീഖിന്റെ സഹോദരൻ ഉൾപ്പെട്ട കുഴൽപ്പണ ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് സൂചന. കുമ്പള പോലീസ് അന്വേഷണം തുടങ്ങി. ഉപ്പള കേന്ദ്രീകരിച്ച്...

ദേശീയപാതാ വികസനം കാസർകോട്‌ ആറുവരിപ്പാത നിർമാണം ഉടൻ തുടങ്ങും

കാസർകോട്‌: (www.mediavisionnews.in) ദേശീയപാത വികസനത്തിനുള്ള തടസം മാറിയതോടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത കാസർകോട്‌ ജില്ലയിൽ റോഡ്‌ പ്രവൃത്തി മഴ കഴിഞ്ഞാൽ തുടങ്ങാനാകും. തലപ്പാടി–- ചെങ്കള, ചെങ്കള–- നിലേശ്വരം പള്ളിക്കര മേൽപ്പാലം വരെയുള്ള രണ്ട്‌ റീച്ചുകളിലാണ്‌ ആദ്യം ആരംഭിക്കുക. ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കം ആരംഭിച്ചു. 45 മീറ്റർ വീതിയിൽ ആറു വരിയായാണ്‌ ദേശീയപാത...

ഉപ്പള മണ്ണംകുഴിയിൽ യുവതിയെ കാണാതായതായി പരാതി

മഞ്ചേശ്വരം: (www.mediavisionnews.in) ഉപ്പള മണ്ണംകുഴിയിലെ അബ്ദുൽ ലത്തീഫിന്റെ മകൾ ആമിനത്ത്‌ റഷീന(24)യെ കാണാനില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് റഷീനയുടെ ബന്ധുവായ മുഹമ്മദ് ഹനീഫ് നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് റഷീന വീട്ടിൽ നിന്നിറങ്ങിയതെന്ന് പറയുന്നു. പോകുമ്പോൾ രണ്ടുജോഡി വസ്ത്രങ്ങളും കൊണ്ടുപോയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മൊബൈലിലോ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്...

കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: (www.mediavisionnews.in) കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച...

വിദ്യാഭ്യാസ- കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു

മൊഗ്രാൽ: (www.mediavisionnews.in) നാടിന്റെ വിദ്യാഭ്യാസ-കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു. കർണാടകയിലെ ഹിംസിൽ എം.ബി.ബി.എസിന് മെറിറ്റ് സീറ്റിൽ പ്രവേശനം നേടി നാടിന്റെ അഭിമാനമുയർത്തിയ ഫൈറൂസ് ഹസീന എം.കെ, എസ്.എസ്.എൽ.സി പരീക്ഷയിൽ മൊഗ്രാൽ ഗവ.സ്കൂളിൽ നിന്നും എല്ലാ വിഷയത്തിലും A+ നേടി വിജയിച്ച ഫൗസിയ എം.കെ, ഖദീജത്ത് സുൽഫ കെ.എം, ...

രോഗികളെ പരിശോധിക്കാതെ തിരിച്ചയച്ച സംഭവം; മംഗൽപ്പാടി താലൂക് ആശുപത്രി സൂപ്രണ്ടിനെ മനുഷ്യാവകാശ പ്രവർത്തകർ ബന്ദിയാക്കി

ഉപ്പള: (www.mediavisionnews.in) ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മംഗൽപ്പാടി താലൂക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ രോഗികളെ പരിശോധിക്കാതെ തിരിച്ചയച്ച സംഭവത്തിലെ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കിടത്തി ചികിത്സ അടിയന്തിരമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ചന്ദ്രമോഹനെ ബന്ദിയാക്കി. ചൊവ്വാഴ്ച്ച വൈകുന്നേരം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 25...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img