Local News

ഉപ്പള മണിമുണ്ടയിൽ കടല്‍ക്ഷോഭം ശക്തമായി തുടരുന്നു; തീരദേശം ഭീതിയില്‍

ഉപ്പള: (www.mediavisionnews.in) ഉപ്പള മണിമുണ്ടയിൽ കടൽക്ഷോഭത്തെതുടർന്ന് കരഭാഗം കടലെടുക്കുന്നു. മണിമുണ്ട, ഹനുമാൻ നഗർ, ശാരദ നഗർ, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാകുന്നത്. മഴ കനക്കുമ്പോൾ ഈഭാഗങ്ങളിൽ കടലേറ്റം പതിവാകുകയാണ്. ഇതുമൂലം തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കടലേറ്റം ശക്തമായതോടെ മൂസോടിയിലെ മുഹമ്മദ്, നബീസ എന്നിവരുടെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കടൽ കരയിലേക്ക് കയറിയതിനെത്തുടർന്ന് നിരവധി കാറ്റാടിമരങ്ങളും...

കുഞ്ചത്തൂരിൽ വ്യാജ നമ്പർപ്ലേറ്റോടുകൂടി വന്ന ടാങ്കർ പിടികൂടി; വൈറ്റ് സ്പിരിറ്റെന്ന് സംശയം

മഞ്ചേശ്വരം: (www.mediavisionnews.in) വ്യാജ നമ്പർപ്ലേറ്റുമായി വന്ന ടാങ്കർലോറി കുഞ്ചത്തൂർ ചെക്‌പോസ്റ്റിൽ ആർ.ടി.ഒ. അധികൃതർ പിടികൂടി. ലോറി പരിശോധിക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപ്പെട്ടു. എക്സൈസ് അധികൃതരെ വിവരമറിയിച്ചു. അവരെത്തി വാഹനം പരിശോധിച്ചു. പരിശോധനയിൽ സ്പിരിറ്റല്ലെന്ന് മനസ്സിലായി. പെയിന്റിൽ ഉപയോഗിക്കുന്ന വൈറ്റ് സ്പിരിറ്റെന്ന് സംശയിക്കുന്നു. നമ്പർപ്ലേറ്റിലെ അക്കങ്ങൾ കൈകൾകൊണ്ട്‌ എഴുതിയതുപോലെയാണ്. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറാണെന്ന് വ്യക്തമായത്. ഷിമോഗയിൽനിന്ന് കോഴിക്കോട്...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസ് നിലനിൽക്കുമെന്നു പൊലീസ്

മഞ്ചേശ്വരം (www.mediavisionnews.in) മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഒത്തു തീർപ്പു കരാർ പ്രകാരം കേസ് ഉണ്ടാകാതിരിക്കാൻ ധാരണ ഉണ്ടെങ്കിലും കേസ് നിലനിൽക്കുമെന്നു പൊലീസ്. തട്ടിക്കൊണ്ടുപോകലിനു ക്വട്ടേഷൻ നൽകിയ ആളെക്കുറിച്ചും സംഘത്തെക്കുറിച്ചും സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാർക്ക് ഇനി സ്റ്റേഷനിൽ നിന്ന് കേസ് പിൻവലിക്കാനാവില്ല. പൊലീസ് കേസിന്റെ ചാർജ് ഷീറ്റ്...

പൊലീസ് ലാത്തിച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊച്ചി: (www.mediavisionnews.in) ഡിഐജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജ്ജിൽ  സിപിഐ എംഎൽഎ എൽദോ എബ്രഹാമിന്‍റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് കൈമാറി. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. അതേ...

കാസർകോട് മംഗളൂരു ഭാഗങ്ങളിലെ ഗുണ്ടാ മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ്; വാറണ്ട് പ്രതികൾ നിരീക്ഷണത്തിൽ

ഉപ്പള (www.mediavisionnews.in)  :ഉപ്പള - മഞ്ചേശ്വരം ഭാഗങ്ങളിൽ തട്ടികൊണ്ടുപോകൽ അടക്കമുള്ള കേസുകൾ വർദ്ദിച്ച് വരുന്ന സാഹചര്യത്തിൽ ഗുണ്ടാ - മാഫിയ സംഘത്തെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ജില്ലയിലെ ഇത്തരം ക്രിമിനൽ കേസുകളിൽപ്പെട്ട മുഴുവൻ പ്രതികളും പൊലീസ് നിരീക്ഷണത്തിലാണ്. കാസർകോട്ടെ മഞ്ചേശ്വരം കാസർകോട് ഭാഗങ്ങളിലാണ് കഞ്ചാവ് - ക്വട്ടേഷൻ, ഗുണ്ടാ -...

സഹോദരങ്ങളുടെ മരണം: ബദിയടുക്കയില്‍ വിദഗ്ദ്ധസംഘം പരിശോധന നടത്തി, സാംപിളുകള്‍ ശേഖരിച്ചു

കാസര്‍ക്കോട്: (www.mediavisionnews.in) മണിക്കൂറുകള്‍ക്കിടയില്‍ സഹോദരങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ കാസര്‍ക്കോട് ബദിയടുക്ക ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്‍റെ പരിശോധന. സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ വിദഗദ്ധസംഘമാണ് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. സംഘം ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ചു.  പുത്തിഗെ മുഗു റോഡിൽ കുട്ടികൾ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ് എന്നിവയുടെ സാംപിളുകളും പൂച്ച, ആട് ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങളുടെ രക്തസാംപിളുകളും സംഘം...

സ്വര്‍ണ്ണക്കടത്ത് സംഘം വിദ്യാര്‍ത്ഥിയെ നാലു ദിവസം ബന്ദിയാക്കിയത് വനത്തിലെ കെട്ടിടത്തിലുള്ള ഇരുട്ടു മുറിയില്‍; മോചിപ്പിച്ചപ്പോള്‍ 1000 രൂപ നല്‍കി

ഹൊസങ്കടി (www.mediavisionnews.in) :  സ്വര്‍ണ്ണക്കടത്തുകാര്‍ തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ നാല് ദിവസം ബന്ദിയാക്കി പാര്‍പ്പിച്ചത് കര്‍ണ്ണാടകയിലെ ഏതോ വനത്തിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഇരുട്ടു മുറിയില്‍ ആയിരുന്നുവെന്ന വിവരം പുറത്തു വന്നു. തൊക്കോട്ടെ സ്വകാര്യ കോളേജില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മജീര്‍ പള്ളം കൊള്ളിയൂരിലെ ഹാരിസിനെ (17) യാണ് സ്വര്‍ണ്ണക്കടത്ത് സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി...

ബന്തിയോട് ചിന്നമുഗറിൽ കുളത്തിന് സമീപത്തെ റോഡരിക് ഇടിഞ്ഞു; അപകട ഭീതിയില്‍ നാട്

ബന്തിയോട് (www.mediavisionnews.in) : ഹേരൂര്‍ ചിന്നമുഗര്‍ കുളത്തിന് സമീപത്തെ റോഡരിക് കനത്ത മഴയില്‍ ഇടിഞ്ഞു. ഇന്ന് രാവിലെയാണ് കുളത്തിന് സമീപത്തെ റോഡരിക് വിണ്ടുകീറിയ നിലയില്‍ ശ്രദ്ധയില്‍പെട്ടത്. കുളത്തിലേക്ക് മണ്ണിടിഞ്ഞ് വീഴുകയാണ്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വലിയ അപകട സാധ്യത പതിയിരിക്കുകയാണ്. മഴ കൂടുതല്‍ ശക്തമായാല്‍ റോഡ് തന്നെ തകരുമെന്ന സ്ഥിതിയാണുള്ളത്. ഹേരൂര്‍ മീപ്പിരിയില്‍ നിന്ന്...

മണ്ണംകുഴി മൈതാനം സംരക്ഷിക്കണം; നാട്ടുകാർ കലക്ടർക്ക് നിവേദനം നൽകി

ഉപ്പള: (www.mediavisionnews.in) ഭൂവിസ്തൃതിയിൽ സംസ്ഥാനത്തിലെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ മംഗൽപ്പാടി പഞ്ചായത്ത് പരിധിയിൽ പെട്ട മണ്ണംകുഴി മൈതാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ണംകുഴി നിവാസികൾ കലക്ടർക്ക് നിവേദനം നൽകി. വർഷങ്ങളായി സ്കൂൾ കായിക മത്സരങ്ങൾ നടന്നുവരുന്ന ഗ്രൗണ്ട് ആണ് ഇത്. പഞ്ചായത്തിലെ തന്നെ വിവിധ ക്ലബ്ബുകളുടെ ടൂർണമെന്റ്കളും മറ്റ് കലാകായിക മത്സരങ്ങളും ഈ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. 400...

പ്രകൃതി സംരക്ഷണ ബോധവത്കരണ ക്ലാസ്സ് നടത്തി

മേൽപ്പറമ്പ്: (www.mediavisionnews.in) നെഹ്‌റു യുവകേന്ദ്രയുടെ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് 2.0 പരിപാടിയുടെ ഭാഗമായി കീഴൂർ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബ് കീഴൂർ ജി.എഫ്.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രകൃതി സംരക്ഷണ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മോഹനൻ മാങ്ങാട് ക്ലാസ്സിന് നേതൃത്വം നൽകി. ക്ലബ്ബ് വൈസ് പ്രസിഡന്റ് വിവേക് വിജയൻ അദ്ധ്യക്ഷത...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img