Local News

കുട്ടിയെ തട്ടിക്കൊണ്ടു പോകൽ സമഗ്ര അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്

മഞ്ചേശ്വരം: (www.mediavisionnews.in) മജിർപള്ള കോളിയൂരിൽ നിന്നും കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നിലെ അധോലോക പ്രവർത്തനത്തെ സംബധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൽഡൻ അബ്ദുൽ റഹ്മാൻ പത്ര പ്രസ്താവനയിൽ പറഞ്ഞു. കൂട്ടിയെ കണ്ടെത്തുവാൻ പോലീസിന് സാധിക്കാത്തത് മഞ്ചേശ്വരം പോലീസിന്റെ ക്യത്യവിലോപമാണ്. കുട്ടിയെ തട്ടികൊണ്ട്...

മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാർത്ഥിയെ കണ്ടെത്തി. മം​ഗളൂരുവിൽ നിന്നാണ് വിദ്യാർത്ഥിയെ തിരികെ കിട്ടിയത്. വോർക്കാടി കോളിയൂരിലെ അബൂബക്കറിന്റെ മകൻ ഹാരിസിനെയാണ് തിരികെ കിട്ടിയത്. തട്ടിക്കൊണ്ടു പോയവർ ന​ഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഹാരിസിനെ കൊണ്ടുവരാൻ പൊലീസ് സംഘം മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.  ഹാരിസിന്റെ അമ്മാവൻ ലത്തീഫുമായി ഒരു സംഘം...

പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ച സംഭവം; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

കാസര്‍ക്കോട്: (www.mediavisionnews.in) രണ്ട് ദിവസത്തിനിടയില്‍ പനി ബാധിച്ച സഹോദരങ്ങളായ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കാസര്‍ക്കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു. കാസര്‍ക്കോട് ജില്ലയിലെ പുത്തിഗെ പഞ്ചായത്തിലാണ് ഇന്നലെയും ഇന്നുമായി രണ്ട് കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ മാതാവും ഇപ്പോള്‍ പനി ബാധിച്ച് ചികിത്സയിലാണ്. കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ജനങ്ങള്‍...

‘ചോദിക്കുന്നത് ഹഫ്തയല്ല, കട്ട മുതല്;മോൻ എന്റെ അടുത്തുണ്ട്’: ഗൾഫിൽ നിന്ന് ആ ക്വട്ടേഷൻ

മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഗൾഫിൽ നിന്നുള്ള ക്വട്ടേഷനെന്നു വിവരം. തട്ടിക്കൊണ്ടുപോയ വിദ്യാർഥിയുടെ അടുത്ത ബന്ധുവിനു മാസങ്ങൾക്കു മുൻപ് ഗൾഫിൽ നിന്ന് നാലരക്കിലോ സ്വർണം മറ്റൊരാൾക്കു കൈമാറാൻ ഏൽപിച്ചിരുന്നു. എന്നാൽ, യാത്രയ്ക്കിടെ തന്നെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘം സ്വർണം കൊണ്ടുപോവുകയും കസ്റ്റംസിന്റെ കയ്യിൽ നിന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ബന്ധു...

ബദിയടുക്ക കന്യപ്പാടിയില്‍ ദിവസങ്ങളുടെ വിത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു; അമ്മയും ചികിത്സയില്‍

കാസര്‍കോട്: (www.mediavisionnews.in) ദിവസങ്ങളുടെ വിത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ്- നിഷ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെ മരിച്ചിരുന്നു. നാലര വയസുകാരനായ മകന്‍ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കണ്ടത്തിലെ ചേറില്‍ കളിക്കുന്ന ‘കേരളാ മിശിഹായെ’ തേടി ലോക താരങ്ങള്‍, അല്‍ഭുതപ്പെടും ഈ ഏഴാം ക്ലാസുകാരന്റെ ഡ്രിബിളിങ് കണ്ടാല്‍ (വീഡിയോ)

കാസര്‍കോട്: (www.mediavisionnews.in) വൈറലെന്നു പറഞ്ഞാല്‍ പോര, സൂപ്പര്‍ വൈറലായിരിക്കുകയാണ് കാസര്‍കോട്, ദേലംപാടി പരപ്പയില്‍ നിന്നുള്ള ഏഴാം ക്ലാസുകാരന്‍ മഹറൂഫ്. മഴക്കാലത്ത് വെള്ളം തളംകെട്ടി നില്‍ക്കുന്ന വയലില്‍ അതിശയ നീക്കം നടത്തുന്ന മഹറൂഫിന്റെ വീഡിയോ ദൃശ്യമാണ് ലോക താരങ്ങളെ പോലും കയ്യിലെടുത്തിരിക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടനും ഡച്ച്- സ്പാനിഷ് ഫുട്‌ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ്...

മഴ അവധി: ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി നല്‍കിയെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കളക്ടര്‍ പോലിസിനു നിര്‍ദേശം നല്‍കി. മഴ ശക്തമായതോടെ വിവിധ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിതായുള്ള  വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നാളെ കാസര്‍കോട് ജില്ലയില്‍ അവധി എന്ന തരത്തില്‍ വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന...

ഹൊസങ്കടിയിൽ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

ഹൊസങ്കടി (www.mediavisionnews.in)  :മജിര്‍പള്ളം കൊള്ളിയൂരിലെ ഹാരിസി (17) നെ കാറില്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അധോലോക സംഘമെന്ന് പൊലീസ്. ഹാരിസിന്റെ ബന്ധു ഉള്‍പ്പെട്ട രണ്ടുകോടി രൂപയുടെ സ്വര്‍ണ ഇടപാട് തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന.ഗള്‍ഫില്‍ നിന്ന് അധോലോക സംഘം നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.  ഇന്നലെ രാവിലെ...

ബന്തിയോട് കൊക്കെച്ചാലിൽ കിണര്‍ താഴ്‌ന്നു; വീട്‌ അപകട ഭീഷണിയില്‍

ഉപ്പള (www.mediavisionnews.in)  :ശക്തമായ മഴയില്‍ കൊക്കെച്ചാല്‍ ഡബിള്‍ഗേറ്റിലെ ഷംസുദ്ദീന്റെ വീട്ടുകിണര്‍ ചുറ്റുമതിലോടെ താഴ്‌ന്നു. കിണര്‍ ഇനിയുമിടിഞ്ഞാല്‍ വീടിന്‌ അപകടമുണ്ടായേക്കുമെന്നു ഭയപ്പെടുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മംഗളുരു-കാസർകോട് ദേശീയ പാതയിൽ പാതാളക്കുഴികൾ

കുമ്പള (www.mediavisionnews.in)  :ദേശീയപാത യാത്രക്കാര്‍ക്കു പേടി സ്വപ്‌നമാവുന്നു. മഴ കനത്തതോടെ മംഗലാപുരം- കാസര്‍കോട്‌ ദേശീയപാതയുടെ തകര്‍ച്ച പൂര്‍ണമായി. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ജില്ലയുടെ ഗതാഗത സംവിധാനത്തെ നിശ്ചലമാക്കുന്നു.ജില്ലയിലെ ദേശീയപാത വികസനത്തില്‍ അധികൃതര്‍ വരുത്തിയ വീഴ്‌ചയുടെഫലമാണ്‌ യാത്രക്കാര്‍ ഇന്ന്‌ അനുഭവിക്കുന്നത്‌. ജില്ലയുടെ ജീവനാഡിയായ ദേശീയപാത സമയബന്ധിതമായി വിപുലീകരിക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ അധികൃതര്‍ തയ്യാറായില്ല. ഇത്‌...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img