കുമ്പള: (www.mediavisionnews.in) ജീവനക്കാരില്ലാത്തതിനാല്‍ കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. സെക്രട്ടറിയടക്കമുള്ളവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെത്തുന്ന സാധാരണക്കാരെയും ദുരിതത്തിലാക്കുകയാണ്.
ഏതെങ്കിലുമൊരു ആവശ്യത്തിന് കുമ്പള പഞ്ചായത്ത് ഓഫീസിലെത്തിയാല്‍ ഒഴിഞ്ഞ കസേരകളായിരിക്കും ജനങ്ങളെ സ്വീകരിക്കുക. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കൊണ്ടോ ദീര്‍ഘ അവധി കൊണ്ടോ പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലാണ്....
കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്നു നാല്‍പ്പതുവര്‍ഷം മുന്‍പു നാടുവിട്ടയാള്‍ പൗരത്വം തെളിയിക്കാനായി രേഖകള്‍ തേടി നാട്ടിലെത്തി. കുമ്പള ബംബ്രാണയിലെ മുസ്‌ലിയാര്‍ വളപ്പില്‍ യൂസുഫ് എന്ന 69-കാരനാണു കഴിഞ്ഞ ദിവസം രേഖകള്‍ തേടിയെത്തിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബംബ്രാണയിലെ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച യൂസുഫ് വിവാഹശേഷം ജോലി തേടി മുംബൈയ്ക്കു പോയതായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെത്തി....
ഉപ്പള: (www.mediavisionnews.in) ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
തബാറക്ക് പ്രസിഡണ്ട്, ബാത്തിഷ (ജന: സെക്രട്ടറി), അഷ്റഫ് അലി ട്രഷറർ, റഹീം മദക്കം, ആരിഫ് കുക്ക്, റിസ് വാൻ (വൈസ് പ്രസിഡന്റുമാർ), ആരിഫ്, മസ്കൂർ, റയീസ് മദക്കം (ജോ. സെക്രട്ടറിമാർ)
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും...
കുമ്പള: (www.mediavisionnews.in) മഞ്ചേശ്വരത്ത് യുവാക്കൾക്ക് നേരെ ആർഎസ്എസ് ആക്രമണം. ഞായറാഴ്ച്ച വൈകിട്ടോടെ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെയാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത്. പരിക്കേറ്റ കുഞ്ചത്തൂർ മഹാലിംഗേശ്വരത്തെ കലന്തർ(21), ഇംത്യാസ്(17), ഇർഫാൻ(18) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ യുവാക്കൾക്ക് നേരെ നടത്തിയ അക്രമം ജില്ലയിൽ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് നാട്ടുകാർ...
മംഗളൂരു: (www.mediavisionnews.in) തൃണമൂൽ കോൺഗ്രസ് നേതാക്കൾ മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി. മുൻ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, നദീമുൽഹഖ് എംപി എന്നിവരുൾപ്പടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
കർണാടക സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടൻ നൽകില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമതയുടെ...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം കെഎസ്ഇബി പരിധിയിൽ വൈദ്യുതി മെയിന്റനൻസിന്റെ പേര് പറഞ്ഞും, പരാതി പറയാൻ എത്തുന്ന ജനങ്ങളോട് അപമര്യാദയായി പെരുമാറുകയും, ജനങ്ങളെ ബുദ്ദിമുട്ടിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.
തുടർന്നുള്ള ചർച്ചയിൽ രണ്ട് ദിവസത്തേക്ക് മൈന്റൈനൻസ് വർക്ക് മാറ്റി വെക്കാൻ യുത്ത് ലീഗ്...
കാസർകോട്: (www.mediavisionnews.in) നീലേശ്വരത്ത് ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവർത്തകർ തടഞ്ഞു. രാജാസ് സ്കൂൾ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. ഇതിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
ഇന്ന് ആർഎസ്എസ് പ്രവർത്തകർ നീലേശ്വരം നഗരത്തിൽ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആർഎസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച്...
മഞ്ചേശ്വരം: (www.mediavisionnews.in) സേവ് കോൻസ്റ്റിട്യൂഷൻ സേവ് ഇന്ത്യ എന്ന പ്രമേയത്തിൽ മഞ്ചേശ്വരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പൗരത്വ ഭേദഗതി, എൻആർസി വിരുദ്ധ പ്രതിഷേധ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
യോഗം മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ ഉൽഘാടനം ചെയ്തു. റഹ്മത്തുള്ള സാഹിബ് അധ്യക്ഷത വഹിച്ചു. കായിഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് സൈഫുള്ള...
കാസര്‍കോട്: (www.mediavisionnews.in): നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണത്തെ കാത്ത് ലോകം. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...