റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ കൈമാറ്റം ചൊവാഴച്ച

0
139

മഞ്ചേശ്വരം: (www.mediavisionnews.in) റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ കൈമാറ്റം ചൊവാഴച്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. സയ്യിദ്‌ സൈനുൽ ആബിദീൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്യാവരം പ്രാത്ഥന നടത്തും. എം.സി ഖമറുദ്ദീൻ എംഎൽഎ ഉൽഘാടനം ചെയ്യും.

മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ അസീസ് മരിക്കെ, വി.പി അബ്ദുൽ ഖാദർ, മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറൽ സെക്രട്ടറി എം.അബ്ബാസ്, റിയാദ് കെ.എം.സി.സി ജില്ലാ ട്രഷറർ ഇബ്രാഹിം കടമ്പാർ, മുൻ മണ്ഡലം ജനറൽ സെക്രട്ടറി ഹുസൈൻ മച്ചംപാടി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി, എംഎസ്എഫ്, എസ്ടിയു മറ്റു പോഷക സംഘടനാ മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പങ്കെടുക്കും.

റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ കോർഡിനേറ്ററും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫ് സ്വാഗതവും കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കരക്കണ്ടം അധ്യക്ഷതയും വഹിക്കും. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി എം.ബി ഇബ്രാഹിം ഗുഡ്ഡഗിരി നന്ദിയും പറയുമെന്ന് ആക്ടിംഗ് പ്രസിഡന്റ് അസീസ് അട്ക്ക, ജനറൽ സെക്രട്ടറി റഹീം സോങ്കാൾ, ട്രഷറർ മൂസ പട്ട , ബൈത്തു റഹ്മ ചെയർമാൻ അബ്ദുൽ ഹമീദ് തോട്ട എന്നിവർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here