ആദൂരിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ തത്ക്ഷണം മരിച്ചു

0
179

ആദൂർ: (www.mediavisionnews.in) ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കാടകം സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. കാടകത്തെ ബാർബർഷോപ് ഉടമ ഗോവിന്ദ രാജ് (52) ഭാര്യ ഉമ (45) എന്നിവരാണ് മരിച്ചത്.

ഗോവിന്ദനും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാസറഗോഡ് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേരും തെറിച്ചു വീണ് തൽക്ഷണം മരിച്ചു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടമുണ്ടാക്കിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here