ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം; എം.എസ്.എഫ് ഉപ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി

0
166

ഉപ്പള: (www.mediavisionnews.in) ഡൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ചെയർമാൻ ഉൾപ്പെടയുള്ള വിദ്യാർത്ഥികൾക്ക് നേരെ എ.ബി.വി.പി ഗുണ്ടകൾ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രവർത്തകർ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

വിദ്യാർത്ഥികൾക്ക് നേരെയുള്ള സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു പ്രകടനം. എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നമീസ് കുദുകൊട്ടി, ഗോൾഡൻ റഹ്മാൻ, മഹഷൂഖ് ഉപ്പള, സർഫ്രാസ് ബന്ദിയോട്, ലത്തീഫ് പത്വാടി, ശരീഫ് പത്വാടി, അഷ്‌റഫ് പത്വാടി, മുജാഹിർ എന്നിവർ നേതൃത്വം നൽകി.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍..യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here