ന്യൂദല്‍ഹി: (www.mediavisionnews.in) 2019ല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7 കോടി രൂപയുടെ ആസ്തി വര്‍ദ്ധിപ്പിച്ചുവെന്ന് കണക്കുകള്‍. ഹുറൂന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിന്റെ ഒമ്പതാം കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹുറൂന്‍ പുറത്തുവിട്ട കണക്ക് പ്രകാരം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉളളത് ഇന്ത്യയിലാണ്. അമേരിക്കയില്‍ 799, ചൈനയില്‍...
മംഗളൂരു: (www.mediavisionnews.in) 26 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർകോട് ഉപ്പള സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ഉപ്പള സ്വദേശി മൊയ്‌ദീൻ അർസാനാണ് പിടിയിലായത്.
ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു അർസാൻ. പരിശോധനയില്‍ പേസ്റ്റ് രൂപത്തിലാക്കി ക്യാപ്സ്യൂളുകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 619 ഗ്രാം സ്വര്‍ണം പിടികൂടുകയായിരുന്നു. ഇതിന് 26.30...
ബന്തിയോട് (www.mediavisionnews.in) :സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറിയുടെ കീഴിൽ നടത്തുന്ന പുരാതന വസ്തു പ്രദർശനവും കാർഷിക ബോധവൽക്കരണവും നാളെ രാവിലെ 10 മണിക്ക് മലന്തൂർ സകൂളിന് സമീപം ചെങ്കൽ ഇച്ചിലങ്കോട് വെച്ച് നടക്കും.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് ഉൽഘാടനം ചെയ്യും. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, അഹ്മദ്...
കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പൊതുമുതൽ നശിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇവിടെ നിരവധി തവണയാണ് പൊതുമുതലുകൾക്ക് നേരെ സാമുഹ്യ ദ്രോഹികളുടെ അതിക്രമങ്ങൾ ഉണ്ടായത്.
2018- 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചത്രംപള്ളം മുതൽ താഴെ കൊടിയമ്മ വരെ സ്ഥാപിച്ച തെരുവ് വിളക്കുകൾക്കുകളിൽ പത്തോളം വിളക്കുകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികൾ...
കുമ്പള: (www.mediavisionnews.in) കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി കുമ്പളയിൽ വിപുലമായ പായസ മേള സംഘടിപ്പിക്കുന്നു. കുമ്പള ബദിയടുക്ക റോഡിലുള്ള ശ്യാം ഭട്ട് മൈതാനിയിൽ നടക്കുന്ന മേള ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ...
കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ചത്രംപള്ളം കോളനിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളോളാമായി. വൈദ്യുതി ബില്ലടക്കാത്തതിനാലാണ് കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധംവിഛേദിച്ചത്. ഇതു കാരണം ചത്രംപളളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്.
മാസം കൃത്യമായി ഗുണഭോക്താക്കൾ വൈദ്യുതി ബില്ലക്കാനുള്ള തുക നൽകി വരുന്നുണ്ട്. ഗുണഭോക്തൃസമിതി സെക്രട്ടറി ഇവരിൽ നിന്ന് പിരിച്ച...
പൈവളികെ: (www.mediavisionnews.in) കമ്പള മത്സരത്തിലെ ‘ഉസൈൻ ബോൾട്ട്’ ശ്രീനിവാസ് ഗൗഡ പൈവളികെയിൽ നടന്ന മത്സരത്തിൽ രണ്ടിനങ്ങളിൽ ഒന്നാമതെത്തിയെങ്കിലും റെക്കോർഡ് നേട്ടം ആവർത്തിക്കാനായില്ല. മൊത്തം നാലിനങ്ങളിൽ മത്സരിച്ചപ്പോൾ രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
142 മീറ്റർ ദൂരമുള്ള ട്രാക്കിൽ 13.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡിട്ടതാണ് നേരത്തെ ശ്രീനിവാസ് ഗൗഡയെ ഉസൈൻ ബോൾട്ടിനോട് ഉപമിക്കാനിടയാക്കിയത്.എന്നാൽ പൈവളികെയിൽ ഇന്നലെയും ഇന്നുമായി...
കാസര്‍ഗോഡ്: (www.mediavisionnews.in) പുതിയ ജില്ലാ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി കാസര്‍ഗോഡ് ഘടകത്തില്‍ പൊട്ടിത്തെറി. നിലവിലെ ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്തിനെ അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു.
മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ കത്ത് നൽകിയിരുന്നുവെന്നും...
കുമ്പള: (www.mediavisionnews.in) റോഡ് മുറിച്ചു കടക്കുന്നതിനിടെ മദ്രസ വിദ്യാർത്ഥിനി കര്‍ണാടക കെ എസ് ആർ ടി സി ബസിടിച്ചു മരിച്ചു. മൂപ്പൻ മസ്ജിദ് നൂറുൽ ഇസ്ലാം മദ്രസയിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയും കുമ്പള ആരിക്കാടിയിലെ യൂസഫ് - സൈനബ ദമ്പദികളുടെ മകളായ അൽഹാൻ (8) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30...
കാസര്‍കോട് (www.mediavisionnews.in): ഗുണ്ടാസംഘങ്ങളെയും പിടികിട്ടാപ്പുള്ളികളെയും അമര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങി. ഇന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങളും പിടിച്ചുപറിസംഘങ്ങളും സജീവമായതോടെയുള്ള അക്രമസംഭവങ്ങള്‍ ഏറിവന്നതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്.കാസര്‍കോട് പള്ളത്തെ ഫൈസല്‍(45), ഉപ്പള മണിമുണ്ട സ്വദേശി ശംസുദ്ദീന്‍ (23) എന്നിവരാണ് അറസ്റ്റിലായത്....
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...