ഉപ്പളയില്‍ ആറ് പാക്കറ്റ് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

0
149

ഉപ്പള: (www.mediavisionnews.in) ആറ് പാക്കറ്റ് മയക്കുമരുന്നുമായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവ് പൊലീസ് പിടിയിലായി. ഉപ്പള മണിമുണ്ടയിലെ സുബ്ഹാനെ (22)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സുബ്ഹാനെ മഞ്ചേശ്വരം എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. നാല് പാക്കറ്റ് എം.ഡി.എം.എ മയക്കുമരുന്നും രണ്ട് പാക്കറ്റ് ഹാഷിഷുമാണ് സുബാനില്‍ നിന്ന് പിടികൂടിയത്. കൊറോണ ഭീതി പടര്‍ന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ ട്രെയിന്‍ യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ സുബ്ഹാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്.

അഡീ. എസ്.ഐ വിഷ്ണുപ്രസാദ്, സിവില്‍പൊലീസ് ഓഫീസര്‍ ബിനീഷ് എന്നിവരും മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here