കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും ഒരു മുന്നണിയില്‍; സി.പി.ഐ മറ്റൊരു വഴിക്ക്, ആന്ധ്രപ്രദേശ് രാഷ്ട്രീയം ഇങ്ങനെ

0
150

ഹൈദരാബാദ്: (www.mediavisionnews.in) 2004ല്‍ ആന്ധ്രപ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ടി.ആര്‍.സും ഒരുമിച്ചാണ് മത്സരിച്ചത്. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒറ്റക്ക് മത്സരിക്കുകയും അധികാരത്തില്‍ വരികയും ചെയ്തു. വൈ.എസ്.ആര്‍ പിന്നീട് അന്തരിക്കുകയും സംസ്ഥാനം 2014ല്‍ വിഭജിക്കപ്പെടുകയും ചെയ്തു.

കോണ്‍ഗ്രസിന് ആന്ധ്രപ്രദേശും തെലങ്കാനയും പിന്നീട് നഷ്ടമായി. 2018ല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് മത്സരിച്ചു. ആന്ധ്രയില്‍ കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുകയും സീറ്റുകളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന് ആന്ധ്രപ്രദേശില്‍ ഘടകകക്ഷികളെ ലഭിച്ചിരിക്കുകയാണ്.

ആന്ധ്രപ്രദേശില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനോടൊപ്പവും മുസ്ലിം ലീഗിനോടൊപ്പവും ചേര്‍ന്ന് മത്സരിക്കും. അതേ സമയം സി.പി.ഐ ഈ സഖ്യത്തോടൊപ്പമില്ല. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് സി.പി.ഐ തീരുമാനിച്ചത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ് ആഴ്ചത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here