റിയൽ ഹീറോ; സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; കൊറോണയ്ക്ക് സൗചന്യ ചികിത്സ

0
142

ലിസ്ബൺ: (www.mediavisionnews.in) കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വെെറസിനെതിരെ  പ്രതിരോധിക്കുന്നതില്‍ കണ്ണിചേര്‍ന്നിരിക്കുകയാണ്‌ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കോവിഡ്‌ 19ന്റെ പ്രതിരോധത്തിനായി ക്രിസ്‌റ്റ്യാനോയുടെ എല്ലാ ഹോട്ടലുകളും സൗജന്യമായി ആശുപത്രിയാക്കി മാറ്റുകയാണെന്ന്‌ സ്‌പാനിഷ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ലോകം തീവ്രമായ പ്രയാസത്തിലൂടെ കടന്നുപോവുന്ന സമയമാണെന്നും ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാണെന്നും അദ്ദഹം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കോവിഡ്‌ ബാധിച്ചവര്‍ക്കും അതിനെതിരെ പോരാടുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഐക്യദാര്‍ഢ്യം നേരുകയും ചെയ്തിരുന്നു.

എല്ലാ ആഗ്രഹങ്ങളെക്കാളും പ്രാധാന്യം മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കലാണ്‌. തന്റെ സഹകളിക്കാരന്‍ ഡാനിയേല റുഗാനിയെ പോലെ ഈ വൈറസിനെതിരെ പൊരുതുന്നവരോട് ഐക്യപ്പെടുന്നുവെന്ന് അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here