‘പലതവണ അപമാനിക്കപ്പെട്ടു’; യെദിയൂരപ്പയോട് എതിര്‍പ്പ് പ്രകടപ്പിച്ച് എം.എല്‍.എമാര്‍; കര്‍ണാടക ബി.ജെ.പിയില്‍ കല്ലുകടി

0
129

ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ പരാതി നല്‍കാനൊരുങ്ങി ഒരുവിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ നേരില്‍ കണ്ട് പരാതി അറിയിക്കാനായി എം.എല്‍.എമാര്‍ തയ്യാറാകുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ നടന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് എം.എല്‍.എമാര്‍ പ്രഥമമായി ഉന്നയിക്കുന്ന പരാതി. സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാരണമായ, നിയമസഭയില്‍ നിന്ന് രാജിവെച്ച കോണ്‍ഗ്രസ്സ, ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കാണ് യെദിയൂരപ്പ മുന്‍ഗണന കൊടുത്തതെന്നും എം.എല്‍.എമാര്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ യെദിയൂരപ്പയുടെ കുടുംബക്കാര്‍ ഇടപെടുന്നതിലും എം.എല്‍.എമാര്‍ക്കിടയില്‍ വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന കോര്‍ കമ്മിറ്റി മീറ്റിംഗില്‍ ചില എം.എല്‍.എമാര്‍ യെദിയൂരപ്പക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു.

തങ്ങള്‍ക്ക് തങ്ങളെ നോതാവിനെ നേരിട്ട് കാണാന്‍ സാധിക്കണമെന്നും അതിന് പകരം യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയെ ആദ്യം കാണാന്‍ നിര്‍ദ്ദേശിച്ചത് അപമാനമുണ്ടാക്കിയെന്നും
എംഎല്‍എമാരായ ബസം ഗൗഡ യത്നാല്‍, രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ പറഞ്ഞതായി ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞങ്ങള്‍ പലതവണ അപമാനിക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയക്ക് ഞങ്ങളെ ഇങ്ങനെയല്ല പരിഗണിക്കേണ്ടത് പേര് വെളിപ്പെടുത്താതെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

യെദിയൂരപ്പയുടെ മകന്‍ സൂപ്പര്‍ സി.എം കളിക്കുകയാണെന്നും ഭരണത്തില്‍ അനാവശ്യമായി കൈ കടത്തുകയാണെന്നും ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ഒപ്പ് വെക്കാത്ത കത്തെഴുതിയതായും വിവരങ്ങള്‍ ഉണ്ട്.

കത്ത് ഒപ്പിടാത്തതാകാം. പക്ഷേ ഭരണത്തില്‍ അതൃപ്തിയുള്ള ഒരു കൂട്ടം എം.എല്‍.എ കത്തില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ ധാരാളം സത്യങ്ങളുണ്ട്. കുടുംബത്തെ നന്നായി അറിയുന്ന ആരെങ്കിലും ഇത് എഴുതിയതാകാം’ എന്ന് ചില ബി.ജെ.പി ഭാരവാഹികള്‍ പറഞ്ഞതായി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here