താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: മംഗൽപ്പാടി ജനകീയവേദി പ്രക്ഷോഭത്തിലേക്ക്

0
132

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്, മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുമ്പിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. മാർച്ച് 18 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സത്യാഗ്രഹം നടത്തുന്നത്.

മാറിവരുന്ന സർക്കാരുകൾ ഈ പ്രദേശവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, ആവശ്യമായ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുക, ആശുപത്രിക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുക, ട്രോമാകെയർ പ്രസവവാർഡ്, കുട്ടികളുടെ വാർഡ് എന്നിവ ഉടനെ അനുവദിക്കുക. ഡയാലിസിസ് സെന്റർ എത്രയും പെട്ടെന്ന് തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here