അടുക്കള പുറത്തെ പൗരത്വബോധം; വനിതാ ലീഗ് പ്രതിഷേധ കുടുംബ സംഗമം നടത്തി

0
228

കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിമയത്തിനെതിരെ കുമ്പള പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പുറത്തെ പൗരത്വബോധം എന്ന വിഷയത്തിൽ പ്രതിഷേധ കുടുംബ സംഗമം നടത്തി. പെർവാട് കടപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു.

കുമ്പള പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഫാത്തിമ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷയായി. സെക്രട്ടറി താഹിറ യൂസുഫ് സ്വാഗതം പറഞ്ഞു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി മുംതാസ് സമീറ മുഖ്യാതിഥിയായി. തസീല മേനങ്കോട് മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി.എ. നസീമ, മറിയമ്മ മൂസ, ഖൈറുന്നിസ ഖാദർ, ഹഫ്സ ഷംസുദ്ധീൻ സംസാരിച്ചു. ജമീല മാഹിൻ, ഖദീജകൊടിയമ്മ എന്നിവരെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here