തിലകന്റെ മകനും നടനുമായ ഷാജി തിലകൻ അന്തരിച്ചു

0
200

കൊച്ചി: (www.mediavisionnews.in) അന്തരിച്ച വിഖ്യാത നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു മരണം. 55 വയസായിരുന്നു.

1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here