മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തുടർച്ചയായ നാലാം ദിവസവും തെരച്ചിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. പൂർണമായും മുങ്ങിപ്പോയ ബോട്ടിൻ്റെ താഴത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടായിരുന്നെങ്കിലും മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇല്ലെന്ന് വ്യക്തമായി.
കാണാതായ ഒമ്പത്...
ഉപ്പള: മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടി ഉപ്പള സോങ്കാൽ കൊടങ്കയിലെ ഹാജിറ സജിനി. ഇന്ധിഗ്രേറ്റഡ് ഹൈഡ്രോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ഓഫ് സുള്ള്യ താലൂക്ക് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് നേടിയ ഹാജിറാ സജിനി നിലവിൽ കർണാടക സർക്കാറിൽ ഭൂപരിസ്ഥിതി വകുപ്പിലാണ് സേവനം ചെയ്യുന്നത്.
പൈവളിഗെ നഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഹാജിറ...
മംഗളൂരു: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂഡുബിദ്രി, മുല്‍ക്കി, ബജ്‌പേ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ആറുപേര്‍ അറസ്റ്റിലായത്. ഇതേ സംഘത്തില്‍പ്പെട്ട ഒമ്പതുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി.
പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വ്യാഴാഴ്ച രാവിലെയാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 34960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4370 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വിഷു ദിനത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35040 രൂപയായിരുന്നു വില.
മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്റ്റ് ഗാർഡ് അപകട സ്ഥലത്ത് തുടരുകയാണ്.
ഉണർന്നിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പൽ വന്ന് ഇടിച്ചപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവർ...
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 9 പേരെ കാണാതായി. മൂന്ന് പേർ മരിച്ചു. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിൽ കപ്പൽ ഇടിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്.
ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ...
ഉപ്പള: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പി എൽ.ഡി.എഫ് രഹസ്യധാരണയുടെ ഭാഗമായി വോട്ട് കച്ചവടം നടന്നതായി സംശയിക്കുന്നുവെന്നും പല കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിക്ക് പോയതായും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ടി.എ മൂസ, ജന:സെക്രട്ടറി എം. അബ്ബാസും പ്രസ്താവനയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ദിവസം സി.പി.എം നിഷ്ക്രിയമായി കാണപ്പെട്ടത് ഈ രഹസ്യ ബാന്ധവത്തിൻ്റെ ഭാഗമാണെന്ന്...
ഉപ്പള: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഉപ്പള കുന്നിൽ ജുമാ മസ്ജിദിന് സമീപത്തെ യു.എം മുഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. മത,രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വിവിധ പദവികൾ വഹിച്ചിരുന്നു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ ട്രഷററും, ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില.
രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ...
മഞ്ചേശ്വരം: പോളിങ് കഴിഞ്ഞിട്ടും മുന്നണികൾക്കു പിടികൊടുക്കാതെ മഞ്ചേശ്വരത്തെ വോട്ട് കണക്ക്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ വർധിച്ചതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം എൻഡിഎയ്ക്കു സ്വാധീനമുള്ള അൻപതോളം ബൂത്തുകളിൽ പോളിങ് 80 ശതമാനം കടന്നതു കൂടി കണക്കിലെടുക്കുമ്പോൾ മണ്ഡലം ആർക്കൊപ്പമെന്നു പ്രവചിക്കുക അസാധ്യം.
ബൂത്തുകളിലെ പോളിങ്...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...