പ്രമേഹം ഉയര്‍ന്നു; എം സി ഖമറുദ്ദീന്‍ എംഎല്‍എയെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

0
177

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിയിലേക്ക് മാറ്റിയത്.

അതേസമയം കേസില്‍ ജാമ്യം തേടി എം സി ഖമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അറസ്റ്റിലായ ആദ്യ മൂന്ന് കേസുകളില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ഖമറുദ്ദീന്‍ തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടുകയും കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖമറുദ്ദീന്‍ ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കുന്നത്. അതേസമയം ഖമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here