Friday, May 3, 2024

Local News

ചെർക്കളത്തിന്റെ മകളും മകന്റെ പത്‌നിയും സ്ഥാനാർഥികൾ

കാസർകോട്: mediavisionnews.in തദ്ദേശ വകുപ്പു മന്ത്രിയും മുസ്‍ലിംലീഗ് ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ മകളും മകന്റെ പത്‌നിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. മകൾ മുംതാസ് സമീറ മഞ്ചേശ്വരം പഞ്ചായത്തിൽ 19 ാം വാ‍ർഡിലും മകന്റെ ഭാര്യ ജസീമ ജാസ്മിൻ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിലും ആണ് സ്ഥാനാർഥി....

കുമ്പള നായ്ക്കാപ്പിലെ ഹരീഷ് വധം: ഒരാൾകൂടി അറസ്റ്റിൽ

കുമ്പള: (www.mediavisionnews.in) സ്വകാര്യ ഓയിൽ മിൽ  ജീവനക്കാരൻ നായ്ക്കാപ്പിലെ ഹരീഷ് (38)നെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഐല മൈതാനത്തിനടുത്തെ ഹനീഫ (23)നെയാണ് സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഓഗസ്റ്റ് 17നു രാത്രി സൂറംബയലിലെ  സംഭവം.  ജോലി കഴിഞ്ഞ് ബൈക്കിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ്  നാലംഗ സംഘം  ഹരീഷിനെ...

എം സി ഖമറുദ്ദീന്‍ എം.എല്‍.എ.ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി ഖമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആൻജിയോഗ്രാം പരിശോധന റിപ്പോർട്ട്...

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള നാമ നിര്‍ദ്ദേശ പത്രിക നല്‍കി

കാസര്‍കോട് : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികകള്‍ കാസര്‍കോട് ജില്ലാ കളക്ട്രേറ്റിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിച്ചു. കുമ്പള ലീഗ് ഓഫീസില്‍ നിന്നും നേരത്തെ നിശ്ചയിച്ച പ്രകാരം രാവിലെ 11 മണിക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നോമിനിഷന്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) :കാസര്‍കോട് ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ്, 145 പേര്‍ക്ക് രോഗമുക്തികാസര്‍കോട് ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേരും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പത്തുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയില്‍ 1,280 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയില്‍ വ്യാഴാഴ്ചയും ഇടിവ് തുടര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6200...

കാസര്‍ഗോഡ് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷാനവാസ് പാദുരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. കാസര്‍ഗോഡ് ചെങ്കള ഡിവിഷനിലാണ് ഷാനവാസ് മത്സരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് സഖ്യ കക്ഷിയായ ലീഗുമായും പാര്‍ട്ടി നേതൃത്വവുമായും നേരത്തെ ഷാനവാസ് ഇടഞ്ഞിരുന്നു. ഉദുമ ഡിവിഷനില്‍ നിന്നായിരുന്നു ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടത്. ഷാനവാസിന്റെ...

ചേവാർ മേർക്കളയിൽ പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു

ചേവാര്‍: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ചേവാറിലെ മുഹമ്മദ് ഷമീമാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മേര്‍ക്കളയില്‍ വെച്ചായിരുന്നു അപകടം. റോഡില്‍ കുറുകെ ചാടിയ പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഷമീമിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍...

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,840 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില.  ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 1,876.85 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട്ട് ഗോള്‍ഡ് വില.  ദേശീയ വിപണിയില്‍ 10...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img