ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള നാമ നിര്‍ദ്ദേശ പത്രിക നല്‍കി

0
176

കാസര്‍കോട് : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികകള്‍ കാസര്‍കോട് ജില്ലാ കളക്ട്രേറ്റിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിച്ചു.

കുമ്പള ലീഗ് ഓഫീസില്‍ നിന്നും നേരത്തെ നിശ്ചയിച്ച പ്രകാരം രാവിലെ 11 മണിക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നോമിനിഷന്‍ നല്‍കിയത്. കുമ്പള ലീഗ് ഓഫിസില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ,വി.പി അബ്ദുല്‍ കാദര്‍, വി.എം മുനീര്‍ ഹാജി, എം അബ്ബാസ് എ.കെ ആരിഫ് ,അഡ്വക്കേറ്റ് സക്കീര്‍ അഹമ്മദ്, അഷ്റഫ് കൊടിയമ്മ ബി.എന്‍ മുഹമ്മദ് അലി,ഇബ്റാഹിം ബത്തേരി, കെ.വി യുസഫ് മുസ്ലിം ലീഗ് പോഷക സങ്കടനകളുടെ വാര്‍ഡ് പഞ്ചയാത്ത് മണ്ഡലം ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
സയ്യദ് ഹാദി തങ്ങള്‍, സയ്യദ് യാഹിയ തങ്ങള്‍ആരിക്കാടി എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്തം നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ആരിക്കാടി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ള കാസര്‍കോട് ബ്ലോക്ക് പഞ്ചയാത്തിലാണ് നാമനിര്‍ദേശപത്രിക നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here