Friday, May 17, 2024

Local News

തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യമെന്ന് ആരോപണം; കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാജിവെച്ചു

കാസര്‍ഗോഡ്: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമാണെന്നാരോപിച്ച് കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെച്ചു. 9, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവെച്ചത്. രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കാനാണ് ഇവരുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് പിടിച്ചെടുത്തിരുന്നു....

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

കാസർകോട്: (www.mediavisionnews.in) കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി. കോവിഡ് നിയന്ത്രണങ്ങള്‍ താഴെ പറയുന്ന പ്രകാരം കൂടുതല്‍ കര്‍ശനമാക്കും. ഹോട്ടലുകള്‍ രാത്രി ഒമ്പത് വരെ മാത്രംജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 97 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7297 പേര്‍ വീടുകളില്‍...

എം.സി ഖമറുദ്ദീന്‍ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എൽ.എ, എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്....

മംഗൽപ്പാടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർഥി പട്ടിക

മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് ആകെ 23 വാർഡുകൾ മുസോടി: എ.മുഹമ്മദ് ഹുസൈൻ (ലീഗ്), രഞ്ജിത്ത് (സ്വത.), കലന്ദർ ഷാഫി (എസ്.ഡി.പി.ഐ.), ഇസ്മായിൽ (സ്വത.), മുഹമ്മദ് നാസിർ, (സ്വത.), കെ.പി. മുനീർ (സ്വത.) ഉപ്പള ഗേറ്റ്:കെ.ഇർഫാന (ലീഗ്), മല്ലിക (ബി.ജെ.പി.)മുളിഞ്ച: ഖദീജത് റീസന (ലീഗ്), യശോദ (ബി.ജെ.പി.), കെ.സെൽമത്ത് സഫാന (സ്വത.)ഉപ്പള ടൗൺ: അബ്ദുൾ റഹിമാൻ (ലീഗ്), ചന്ദ്രകാന്ത ഷെട്ടി (ബി.ജെ.പി.), മഹമൂദ്...

വീണ്ടും ഇടിവ്: സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി.  16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ്...

പൈവളികെ ബിജെപിയിൽ പൊട്ടിത്തെറി, എസ്.സി മോർച്ച നേതാവ് ബിജെപിക്കെതിരെ വിമതനായി മത്സരിക്കും

പൈവളികെ: ബിജെപി പ്രമുഖ നേതാവും പൈവളികെ പഞ്ചായത്ത് എസ്.സി മോർച്ച പ്രധാന ഭാരവാഹിയും കൂടി ആയ വയ് രാമ ബി ജെപി ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നു. പൈവളികെ ഗ്രാമ പഞ്ചായത്തിൽ എസ്.സി സംവരണമുള്ള അഞ്ചാം വാർഡിലാണ്എസ്.സി മോർച്ച നേതാവ് മത്സരിക്കുന്നത്. ജനങ്ങൾക്കിടയിൽ വലിയ സ്വാതീനമുള്ള ഈ നേതാവ് മത്സരിക്കുന്നതോടെ ബിജെപി മുളിഗദ്ദേയിൽ പരാജയ ഭീതിയിലാണ്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍...

കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി കുമ്പള സ്വദേശി പിടിയില്‍

കുമ്പള (www.mediavisionnews.in): കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര മണിയോടെ കഞ്ചിക്കട്ട മളി പാലത്തിന് സമീപം വെച്ച് പൊലീസ് ജീപ്പ് കുറുകെയിട്ടാണ് കാര്‍ തടഞ്ഞത്. പരിശോധനയില്‍ ആള്‍ട്ടോ 800 കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലും സൂക്ഷിച്ച...

മജിർപള്ളയിൽ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മജിര്‍പ്പള്ളത്ത് നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img