മംഗളൂരു : മീൻ ലോറിയിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലുപേർ മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശികളായ മുഹമ്മദ് ഫാറൂഖ് (24), മൊയ്തീൻ നവാസ് (34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അൻസാർ (23), കുടക് കുശാൽനഗറിലെ സയ്യിദ് മുഹമ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട്, മംഗളൂരു, കുടക്, ഹാസൻ ജില്ലകളിൽ വിതരണത്തിനായി എത്തിച്ചതായിരുന്നു...
കാസർകോട്: ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് ലഭ്യമാക്കുന്ന മൊബൈൽ അപ്പ്ളിക്കേഷനുമായി സിവോട്ട്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് കാസർകോട് ജില്ലയിൽ സിവോട്ട് ഡോക്ടർസ് അപ്പോയ്ന്റ്മെന്റ് ആപ്പ് ആരംഭിച്ചു. കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് ഐപിഎസ് സിവോട്ട് ലോഞ്ച് ചെയ്തു. ആശുപത്രിയിലെ തിരക്കുകൾ കുറയ്ക്കാനും ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റിനായുള്ള ഓട്ടത്തിനും ഈ സംവിധാനം...
പൈവളികെ: പൈവളികെ ബായാർ വില്ലേജ് പരിധിയിലെ പെർവാടി എന്ന സ്ഥലത്ത് സർക്കാർ ഭൂമി കയ്യേറി സംഘപരിവാർ കെട്ടിടം നിർമ്മിച്ചതായി പരാതി.
ഡിവൈഎഫ്ഐ ബായാർ മേഖല കമ്മിറ്റി അംഗം വിനയ് കുമാറാണ് സംസ്ഥാന സർക്കാരിനും റവന്യു മന്ത്രിക്കും പരാതി നൽകിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് സംഘപരിവാർ കെട്ടിടം നിർമ്മിച്ച് ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയാണ്...
മംഗളൂരു ∙ മംഗളൂരുവിൽ നിന്നു മഹാരാഷ്ട്രയിലേക്കു പോയ കാറിലുണ്ടായിരുന്ന 4.9 കിലോ സ്വർണം ബെളഗാവിയിൽ പൊലീസുകാർ കൊള്ളയടിച്ചതായി ആരോപണം. സംഭവം സംബന്ധിച്ച് കുറ്റാന്വേഷണ വിഭാഗം (സിഐഡി) അന്വേഷണം ആരംഭിച്ചു. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിൽ ഉണ്ടായിരുന്ന സ്വർണമാണു നഷ്ടപ്പെട്ടത്. ഇതിന് 2.5 കോടി രൂപ വില വരും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം...
മംഗളൂരു: രാജ്യത്തെ നടുക്കിയ, 158 പേർ വെന്തുമരിച്ച മംഗളൂരു വിമാനദുരന്തത്തിന് ശനിയാഴ്ച 11 വർഷം തികയുന്നു. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ പാർക്കും സ്തൂപവും ആ ദുരന്തത്തിന്റെ ഓർമയായി ഇന്നും അവശേഷിക്കുന്നു. മരിച്ച ആ 12 പേർ ആരാണെന്ന് ഇന്നും ആർക്കുമറിയില്ല. അവരെ തേടി ആളുകൾ വന്നെങ്കിലും...
കാസർകോട്: കോൺഗ്രസിൽ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്നം, പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർത്ഥയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിന്‍റെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടിയെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകുന്നു.
എല്ലാവരും സ്വയം മാറ്റത്തിന്...
മഞ്ചേശ്വരം: ഉപ്പള മൂസോടിയിൽ കടലേറ്റം തുടരുന്നു. മലബാർ നഗറിലാണ് കടലേറ്റത്തിൽ ഏറെ നാശമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളാണ് കടലേറ്റത്തിൽ തകർന്നത്. മലബാർ നഗറിലെ മറിയുമ്മ, മൂസ ഇബ്രാഹിം, ആസിയുമ്മ എന്നിവരുടെ വീടുകളാണ് കടലെടുത്തത്.
വീടുകൾ അപകടാവസ്ഥയിലായതിനാൽ ഒരുമാസംമുൻപ് ഇവർ കുടുംബസമേതം വാടകവീടുകളിലേക്ക് താമസം മാറിയിരുന്നു. വീടുകൾക്കൊപ്പം സ്ഥലവും കടലെടുത്തതോടെ ഈ കുടുംബങ്ങൾ പെരുവഴിയിലായിരിക്കുകയാണ്. നിരവധി...