കടലാക്രമണത്തിന്‍റെ ഏറ്റവും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാസര്‍കോട് ഉപ്പള മൂസോടി കടപ്പുറത്ത് ഇന്നും കാണാനാവുക. തീരത്ത് കടല്‍ക്ഷോഭത്തില്‍ ഇതുവരെ തകര്‍ന്നത് ഇരുപതിലേറെ വീടുകളാണ്. പുലിമുട്ട് ഉള്‍പ്പെടെയുണ്ടെങ്കിലും കടല്‍ക്ഷോഭത്തിന് കുറവൊന്നുമില്ല.
രണ്ടാഴ്ച മുന്‍പ് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുതല്‍ വ്യക്തമായത് ഈ ദൃശ്യങ്ങളിലൂടെയായിരുന്നു. അന്ന് തകര്‍ന്നുവീണ കോണ്‍ക്രീറ്റ് വീടിന്‍റെ കമ്പിയിളക്കി മാറ്റുകയാണിപ്പോള്‍. ഇതുപോലെ ജനിച്ചുവളര്‍ന്ന വീട്ടില്‍നിന്ന് മരണഭയം...
ഉപ്പള: പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. ബേക്കൂര്‍ ഇരണിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. കുമ്പള എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ആറ് മണിയോടെയാണ് പരിശോധന നടത്തിയത്.
കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 8 മാസം മുമ്പ്...
മംഗളൂരു : മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 262 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ.
ബട്‌കൽ സ്വദേശി സിദ്ധിഖ് മിഖ്‌ദാം ഹുസൈൻ (27) ആണ് കസ്റ്റംസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിയിൽനിന്ന് മംഗളൂരുവിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു.
പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 13,17,860 രൂപ വില വരും.
രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിൽ...
കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള ബേര്‍ക്ക റോഡിലെ മുഹമ്മദ് ഹനീഫ (41), ചെങ്കള മേനങ്കോട്ടെ മുഹമ്മദ് റഹീസ് (23) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്....
മംഗളൂരു : മീൻ ലോറിയിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലുപേർ മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശികളായ മുഹമ്മദ് ഫാറൂഖ് (24), മൊയ്തീൻ നവാസ് (34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അൻസാർ (23), കുടക് കുശാൽനഗറിലെ സയ്യിദ് മുഹമ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട്, മംഗളൂരു, കുടക്, ഹാസൻ ജില്ലകളിൽ വിതരണത്തിനായി എത്തിച്ചതായിരുന്നു...
കാസർകോട്: ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് ലഭ്യമാക്കുന്ന മൊബൈൽ അപ്പ്ളിക്കേഷനുമായി സിവോട്ട്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് കാസർകോട് ജില്ലയിൽ സിവോട്ട് ഡോക്ടർസ് അപ്പോയ്ന്റ്മെന്റ് ആപ്പ് ആരംഭിച്ചു. കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് ഐപിഎസ് സിവോട്ട് ലോഞ്ച് ചെയ്തു. ആശുപത്രിയിലെ തിരക്കുകൾ കുറയ്ക്കാനും ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റിനായുള്ള ഓട്ടത്തിനും ഈ സംവിധാനം...
പൈവളികെ: പൈവളികെ ബായാർ വില്ലേജ് പരിധിയിലെ പെർവാടി എന്ന സ്ഥലത്ത് സർക്കാർ ഭൂമി കയ്യേറി സംഘപരിവാർ കെട്ടിടം നിർമ്മിച്ചതായി പരാതി.
ഡിവൈഎഫ്ഐ ബായാർ മേഖല കമ്മിറ്റി അംഗം വിനയ് കുമാറാണ് സംസ്ഥാന സർക്കാരിനും റവന്യു മന്ത്രിക്കും പരാതി നൽകിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് സംഘപരിവാർ കെട്ടിടം നിർമ്മിച്ച് ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയാണ്...
മംഗളൂരു ∙ മംഗളൂരുവിൽ നിന്നു മഹാരാഷ്ട്രയിലേക്കു പോയ കാറിലുണ്ടായിരുന്ന 4.9 കിലോ സ്വർണം ബെളഗാവിയിൽ പൊലീസുകാർ കൊള്ളയടിച്ചതായി ആരോപണം. സംഭവം സംബന്ധിച്ച് കുറ്റാന്വേഷണ വിഭാഗം (സിഐഡി) അന്വേഷണം ആരംഭിച്ചു. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിൽ ഉണ്ടായിരുന്ന സ്വർണമാണു നഷ്ടപ്പെട്ടത്. ഇതിന് 2.5 കോടി രൂപ വില വരും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...