കാസർകോട്:(mediavisionnews.in) തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാർഥിയായ കെ. സുന്ദരയ്ക്ക് മത്സരത്തിൽനിന്നു പിന്മാറാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീടു പിന്മാറിയ കെ. സുന്ദര, ബിജെപി...
കുമ്പള: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള സ്വദേശിയും ബംബ്രാണ ദിഡുമയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ യുവാവിനെ കണ്ടെത്താനാണ് കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി ഒരു സംഘം പൊലീസുകാരെ നിയോഗിച്ചതായാണ് അറിയുന്നത്. കഴിഞ്ഞ 30ന് രാവിലെ മംഗളൂരു...
ഉപ്പള: ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട സമ്മാനവുമായി വനിതാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍. നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാര്‍ക്കും ക്ലബുകള്‍ക്കും രണ്ട് സ്വര്‍ണ നാണയം സമ്മാനം നല്‍കുമെന്നാണ് പ്രഖ്യാപനം.
മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും ക്ലബിനുമാണ് പാരിതോഷികം പ്രഖ്യാപിച്ച് മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ...
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ നൽകിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഇടത് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കാണ് സിപിഎം നേതാവും കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനുമായ രമേശന്റെ പരാതി. കെ സുന്ദരയ്ക്ക് പണം നൽകി പത്രി പിൻവലിപ്പിച്ചത് ക്രിമിനൽ കുറ്റമെന്ന്...
കാസര്‍കോട്: കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്. എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീകാന്ത് പറഞ്ഞു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മഞ്ചേശ്വരത്തെ...
ഉപ്പള:നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ വൻതോതിൽ കുഴൽപണം ചെലവഴിച്ചുവെന്നതിൻ്റെ വ്യക്തമായ തെളിവാണ് ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ സുന്ദരൻ്റെ വെളിപ്പെടുത്തലെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് മുഖ്താർ ജനറൽ സെക്രട്ടി ബി എം മുസ്തഫ ആരോപിച്ചു.
പത്രിക പിൻവലിക്കാൻ സുന്ദരന് രണ്ട് ലക്ഷം നൽകിയെന്നാണ് വെളിപ്പെടുത്തൽ....
മംഗളുറു: 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹ്‌മദ് മശൂഖ് എന്നിവരാണ് പിടിയിലായത്.
ഹാസനിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരെ മംഗളൂറിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കാറും നാല്...
ഉപ്പള : ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചു ലക്ഷദീപിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ ആർ ജയാനന്ദൻ സമരം ഉൽഘടനം ചെയ്തു. രാഘവൻ ചേരാൾ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സിറിയ,...
ഉപ്പള: പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്കിലെ പിന്നോക്കാവസ്ഥ പ്രത്യേകം പരിഗണിച്ച് മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ വിദ്യഭ്യാസ മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ക്ലാസ് മുറികൾ വഴി പഠനം രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന...
ഉപ്പള: കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം വരെ കാത്തിരിക്കണം എന്ന സർക്കാർ നയം ഉടൻ പുന:പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്.
ഫസ്റ്റ് ഡോസ് എടുത്തു സെക്കൻഡ്...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...