കാസർകോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇന്നലെ പരാതിക്കാരനായ വിവി രമേശന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക...
കൊല്ലം: നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട...
ഉപ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരന്റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ വേണ്ടി ലക്ഷങ്ങൾ നൽകുകയും സുരേന്ദ്രൻ വിജയിച്ചാൽ കൂടുതൽ സാമ്പത്തിക സഹായത്തിനു പുറമെ കർണാടകയിൽ വൈൻ പാർലറും ഓഫർ ചെയ്തു എന്ന വെളിപ്പെടുത്തൽ ബിഎസ്പി സ്ഥാനാർഥി തന്നെ പുറത്തുവിട്ടതടക്കമുള്ള...
കാസർകോട് ∙ സെഞ്ചുറിയടിച്ച് ജില്ലയിൽ പെട്രോൾ വില. ഞായറാഴ്ച 29 പൈസ കൂടി വർധിച്ചതോടെയാണ് ജില്ലയിൽ പ്രിമിയം പെട്രോളിന്റെ വില ആദ്യമായി 100 കടന്നത്. ഒരു ലീറ്റർ പ്രിമിയം പെട്രോളിന് 100 രൂപ 12 പൈസയാണ് ഇന്നലത്തെ വില. സാധാരണ പെട്രോളിന് 96.57 രൂപയും. ഡീസലിന് 32 പൈസ വർധിച്ച് 91.98 രൂപയായി. കഴിഞ്ഞ...
ബദിയടുക്ക: ബിജെപി നേതാക്കൾക്കെതിരായ വെളിപ്പെടുത്തലിനു ശേഷം തനിക്കു ഭീഷണിയുണ്ടെന്ന കാര്യം കെ.സുന്ദര ഇന്നലെയും ആവർത്തിച്ചു. മുഴുവൻ സമയവും 3 പൊലീസുകാരെയാണ് സുന്ദരയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഫ്ലയിങ് സ്ക്വാഡിന്റെ ജീപ്പ് വീടിന്റെ പരിസരത്തുണ്ട്. 24 മണിക്കൂറാണ് ഒരു ഷിഫ്റ്റ്. ഷേണിയിലെ ബന്ധുവീട്ടിലാണ് സുന്ദര ഇപ്പോൾ കഴിയുന്നത്.
കേസ് എടുക്കാനുള്ള നീക്കം നേരിടും കെ.ശ്രീകാന്ത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ...
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് വിവി രമേശന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ...
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഡോളർ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...
കാസര്‍കോട്:(mediavisionnews.in) മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ കൈക്കൂലി നൽകി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ.സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മൊഴിയെടുക്കൽ.
പത്രിക പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൈക്കൂലി നൽകിയെന്ന് കെ.സുന്ദര ഇന്നലെയാണ്...
കാഞ്ഞങ്ങാട് ∙ ജില്ലയിൽ കോവിഡ് പോസിറ്റീവായി മരിച്ചവരുടെ എണ്ണം 500 കടന്നിട്ടും സർക്കാർ കണക്കിൽ 154 മാത്രം. പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് ആരോഗ്യവിഭാഗവും കോവിഡ് ആണെന്നു സ്ഥിരീകരിച്ച പല കേസുകളും കോവിഡ് മരണം അല്ലെന്നാണ് സർക്കാർ പറയുന്നത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ബോർഡ് യോഗം ചേർന്നാണ് കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കോവിഡ്...
കാസര്‍കോട്: (mediavisionnews.in) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളായി. അസീസ് കളത്തൂര്‍ പ്രസിഡന്റും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ഷാനവാസ് എംബി ട്രഷററും എംസി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
മറ്റുഭാരവാഹികള്‍ എംഎ നജീബ്, എ മുക്താര്‍, ഹാരിസ് തായല്‍, ശംസുദ്ധീന്‍...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...