Local News

ആ 12 പേർ ആരാണെന്ന് ഇന്നുമറിയില്ല… മംഗളൂരു വിമാനദുരന്തം നടന്നിട്ട് 11 വർഷം

മംഗളൂരു: രാജ്യത്തെ നടുക്കിയ, 158 പേർ വെന്തുമരിച്ച മംഗളൂരു വിമാനദുരന്തത്തിന് ശനിയാഴ്ച 11 വർഷം തികയുന്നു. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ പാർക്കും സ്തൂപവും ആ ദുരന്തത്തിന്റെ ഓർമയായി ഇന്നും അവശേഷിക്കുന്നു. മരിച്ച ആ 12 പേർ ആരാണെന്ന് ഇന്നും ആർക്കുമറിയില്ല. അവരെ തേടി ആളുകൾ വന്നെങ്കിലും...

‘സമസ്ത മേഖലയിലും മാറ്റം അനിവാര്യം, കോൺഗ്രസിൻ്റെ അടിത്തറ തകർത്തത് ഗ്രൂപ്പ് രാഷ്ട്രീയം’; തുറന്നടിച്ച് ഉണ്ണിത്താൻ

കാസ‌ർകോട്: കോൺഗ്രസിൽ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്നം, പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർത്ഥയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിന്‍റെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടിയെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകുന്നു. എല്ലാവരും സ്വയം മാറ്റത്തിന്...

റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ചൂരി ജുമാമസ്ജിദ് മുഅദ്ദീനും മദ്രസ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവി(27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ സമര്‍പ്പിച്ച...

കടലേറ്റ ഭീഷണിയൊഴിയാതെ ഉപ്പള മൂസോടി

മഞ്ചേശ്വരം: ഉപ്പള മൂസോടിയിൽ കടലേറ്റം തുടരുന്നു. മലബാർ നഗറിലാണ് കടലേറ്റത്തിൽ ഏറെ നാശമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളാണ് കടലേറ്റത്തിൽ തകർന്നത്. മലബാർ നഗറിലെ മറിയുമ്മ, മൂസ ഇബ്രാഹിം, ആസിയുമ്മ എന്നിവരുടെ വീടുകളാണ് കടലെടുത്തത്. വീടുകൾ അപകടാവസ്ഥയിലായതിനാൽ ഒരുമാസംമുൻപ് ഇവർ കുടുംബസമേതം വാടകവീടുകളിലേക്ക് താമസം മാറിയിരുന്നു. വീടുകൾക്കൊപ്പം സ്ഥലവും കടലെടുത്തതോടെ ഈ കുടുംബങ്ങൾ പെരുവഴിയിലായിരിക്കുകയാണ്. നിരവധി...

മംഗലൂരുവില്‍ നിന്നുപോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി; രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു

മംഗലൂരു: മം​ഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ലക്ഷദ്വീപിലും മത്സ്യ ബന്ധന ബോട്ട് മുങ്ങി എട്ടുപേര്‍ അപകടത്തിൽപെട്ടു. ആണ്ടവൻ തുണൈ എന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. നാഗപ്പട്ടണം, ഒഡീഷ...

കപ്പൽ ജീവനക്കാർക്ക് മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്‌സിനേഷൻ ലഭ്യക്കണം: മംഗൽപ്പാടി ജനകീയ വേദി

ഉപ്പള: മംഗൽപ്പാടി, ഉപ്പള പ്രദേശങ്ങളിൽ ഉള്ള നിരവധി കപ്പൽ ജീവനക്കാർക്ക് ഇനിയും ആദ്യ കോവിഡ് വാക്‌സിനേഷൻ പോലും ലഭ്യമാക്കാൻ സാധിക്കാത്തത് മൂലം ഇവിടെയുള്ള ഒരുപാട്‌ കപ്പൽ ജീവനക്കാർ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്, നിലവിലെ പുതുക്കിയ ചട്ടമനുസരിച്ചു രണ്ട് വട്ടം കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ കപ്പൽ ജോലിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. പക്ഷെ ജില്ലയിൽ ഇത്...

ഇച്ചിലംകോട് സ്വദേശി ബഹ്‌റൈനിൽ അസുഖം ബാധിച്ച് മരിച്ചു

കുമ്പള : ഇച്ചിലംകോട് സ്വദേശി ബഹ്‌റൈനിൽ അസുഖം ബാധിച്ച് മരിച്ചു. ഇച്ചിലംകോട് ബി ആർ എം ഹൌസിലെ സെയ്‌തുവിന്റെ മകൻ മുഹമ്മദ്‌ അലി (50) ആണ് ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടത്. ഭാര്യ ഖൈറുന്നിസ, മക്കൾ സയീദ് മുഷ്ത്താഖ്, മാഷിദ. സഹോദരങ്ങൾ ഹംസ, സഫിയ. ഒന്നര മാസം മുമ്പാണ് മാതാവ് ബീഫാത്തിമ മരിച്ചത്.

ഉപ്പള മുസോടിയിൽ രൂക്ഷമായ കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞു – വീഡിയോ

കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റും മഴയും വലിയ നാശനഷ്ടങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തീരദേശ മേഖലകളിൽ അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് ഉപ്പള മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. https://youtu.be/C2b-GTTYLO4 രാവിലെയാണ് കടൽ തിരത്തേക്ക് ഇരച്ച്...

കൊവിഡ് പ്രതിരോധം; ഓക്‌സിജൻ സിലിണ്ടർ ചലഞ്ച് പോസ്റ്റുമായി കാസർഗോഡ് ജില്ലാ കളക്ടർ

കാസർഗോഡ് ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ഓക്‌സിജൻ സിലിണ്ടർ ചലഞ്ചുമായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിലാണ് ഓക്‌സജിൻ സിലിണ്ടർ ചലഞ്ച്. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി...

ഉപ്പള മൂസോടിയിൽ കടലേറ്റം;വീടുകൾ അപകടാവസ്ഥയിൽ

മഞ്ചേശ്വരം: മൂസോടിയിൽ ശക്തമായ കടലേറ്റത്തിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ. മൂസോടി മലബാർ നഗർ സ്വദേശികളായ മറിയുമ്മ ഇബ്രാഹിം, ആസിയുമ്മ സുലൈമാൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഒരു മാസം മുൻപ് ഉണ്ടായ കടലേറ്റത്തിൽ മറിയുമ്മയുടെ വീടിന്റെ പിൻഭാഗം തകർന്നിരുന്നു. ഒരു കിടപ്പുമുറി പൂർണമായും കടലെടുത്ത നിലയിലാണ്. ബാക്കിഭാഗം ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായതിനെത്തുടർന്ന് ഇവർ വാടകവീട്ടിലേക്ക് താമസം...
- Advertisement -spot_img

Latest News

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...
- Advertisement -spot_img