കൊവിഡ് പ്രതിരോധം; ഓക്‌സിജൻ സിലിണ്ടർ ചലഞ്ച് പോസ്റ്റുമായി കാസർഗോഡ് ജില്ലാ കളക്ടർ

0
371

കാസർഗോഡ് ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ഓക്‌സിജൻ സിലിണ്ടർ ചലഞ്ചുമായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിലാണ് ഓക്‌സജിൻ സിലിണ്ടർ ചലഞ്ച്. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡി.സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘കാസർഗോഡിനായി ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’
നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്. സാമൂഹിക-സാംസ്‌കാരിക വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കാളികളാകണം എന്ന് അഭ്യർത്ഥിക്കുന്നു.

നിലവിൽ കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്‌സിജൻ പ്ലാന്റുകളില്ലാത്ത കാസർഗോട്ടേക്ക് ഓക്‌സിജൻ എത്തിക്കുന്നത്. മംഗലാപുരത്ത് കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മറ്റിടങ്ങിളിലേക്ക് കയറ്റി അയയ്ക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണമുണ്ട്. കാസർഗോഡ് സൺറൈസ് കിംസ് ആശുപത്രിയിലടക്കം ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here