കപ്പൽ ജീവനക്കാർക്ക് മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്‌സിനേഷൻ ലഭ്യക്കണം: മംഗൽപ്പാടി ജനകീയ വേദി

0
385

ഉപ്പള: മംഗൽപ്പാടി, ഉപ്പള പ്രദേശങ്ങളിൽ ഉള്ള നിരവധി കപ്പൽ ജീവനക്കാർക്ക് ഇനിയും ആദ്യ കോവിഡ് വാക്‌സിനേഷൻ പോലും ലഭ്യമാക്കാൻ സാധിക്കാത്തത് മൂലം ഇവിടെയുള്ള ഒരുപാട്‌ കപ്പൽ ജീവനക്കാർ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്, നിലവിലെ പുതുക്കിയ ചട്ടമനുസരിച്ചു രണ്ട് വട്ടം കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ കപ്പൽ ജോലിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. പക്ഷെ ജില്ലയിൽ ഇത് വരെ നല്ലൊരു ശതമാനം ആളുകൾക്കും വാക്സിനേഷൻ ആദ്യ ഗഡു പോലും ലഭ്യമായിട്ടില്ല. ഇത് കാരണം കപ്പൽ ജീവനക്കാർ പലരും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഈ സാഹചര്യം പരിഗണിച്ചു ജില്ലയിലെ കപ്പൽ ജീവനക്കാർക്ക് മുൻഗണന അടിസ്ഥാനത്തിൽ രണ്ട് ഗഡു കോവിഡ് വാക്‌സിനേഷനുകളും എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മംഗൽപ്പാടി ജനകീയ വേദി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ ചന്ദ്ര ശേഖരൻ എന്നിവർക്ക് അയച്ച ഇ മെയിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here