മാറ്റങ്ങൾക്ക് തുടക്കമിട്ട് സിവോട്ട്. ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് ഇനി മൊബൈൽ അപ്പ്ളിക്കേഷനിൽ

0
193

കാസർകോട്: ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് ലഭ്യമാക്കുന്ന മൊബൈൽ അപ്പ്ളിക്കേഷനുമായി സിവോട്ട്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് കാസർകോട് ജില്ലയിൽ സിവോട്ട് ഡോക്ടർസ് അപ്പോയ്ന്റ്മെന്റ് ആപ്പ് ആരംഭിച്ചു. കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് ഐപിഎസ് സിവോട്ട് ലോഞ്ച് ചെയ്തു. ആശുപത്രിയിലെ തിരക്കുകൾ കുറയ്ക്കാനും ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റിനായുള്ള ഓട്ടത്തിനും ഈ സംവിധാനം പൊതുജനങ്ങൾക്ക് വളരെ ഉപകാര പ്രഥമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നുകൊണ്ട് തന്നെ ഉപഭോക്താവിന് ആവശ്യമായ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഈ ആപ്പ് വഴി ലഭ്യമാകും. ആശുപത്രയിൽ പോയിട്ടും ഫോൺ വിളിച്ചും എടുത്തിരുന്ന ഡോക്ടർമാരുടെ അപ്പോയിന്മെന്റുകൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഈ ആപ്പിലൂടെ കൊണ്ടുവന്നത്. ഡോക്ടറെ കാണാൻ നേരത്തെ ആശുപത്രിയിൽ പോയി ഇരിക്കാതെ, നിശ്ചിത സമയത്ത് എത്തിച്ചേർന്നാൽ ഡോക്ടറെ കണ്ടു ചികിത്സ നേടാമെന്നാണ് സിവോട്ട് ആപ്പ് ഡെവലപ്പേഴ്‌സ് പറയുന്നത്.

അപ്പ്ളിക്കേഷനിൽ ആശുപത്രി, ഡോക്ടറുടെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. ഉപഭോക്താവിന് ആവശ്യമായ ആശുപത്രിയും ഡോക്ടറെയും സെർച്ച് ചെയ്യാനുള്ള ഓപ്ഷനും അപ്പ്ളിക്കേഷൻ നൽകുന്നുണ്ട്. സിവോട്ട് ആപ്പിൽ തന്നെ അപ്പോയന്റ്മെന്റ് സംബന്ധിച്ച വിവരങ്ങൾ നോട്ടിഫിക്കേഷനായി കാണിക്കും.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.
നിലവിൽ കെയർ വെൽ ആശുപത്രി, മാലിക് ദീനാർ ആശുപത്രി, മയ്യ ഐ ആൻഡ് ഡെന്റൽ കെയർ, എപ്പിസ് കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് (കിംസ്), നിലവിൽ അപ്പോയ്ന്റ്മെന്റുകൾ ലഭ്യമാകുക.
ആപ്പ് സ്റ്റോറിലും പ്ലേയ് സ്റ്റോറിലും സിവോട്ട് ആപ്പ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here