ലക്ഷദ്വീപിൽ നടക്കുന്നത് ​ഗൂഢാലോചന: ആശങ്ക അറിയിച്ച് മുഖ്യമന്ത്രി

0
401

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍.

ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങളാണ് നടന്നുവരുന്നതെന്നും അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘ലക്ഷദ്വീപിനും കേരളത്തിനും ദീര്‍ഘകാലമായി ബന്ധമുണ്ട്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായി അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ പോര്‍ട്ടുകളുമായി അവര്‍ക്ക് നല്ല ബന്ധമുണ്ട്.

കോഴിക്കോട്, എറണാകുളം ,തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം ലക്ഷദ്വീപിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം എന്നീ കാര്യങ്ങളില്‍ കേരളത്തിന് ദ്വീപുമായി ദൃഢമായ ബന്ധമാണുന്നത്. ഇത് തകര്‍ക്കാന്‍ ഒരു ഗൂഢ ശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍ എടുക്കുന്നത്. അത് തീര്‍ത്തും അപലപനീയമാണ്’. മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here