ഉപ്പള : നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി. ഉപ്പള ഗേറ്റിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മുള്ളേരിയ സ്വദേശിയുടെ കെട്ടിടത്തിന്റെ കമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. നിർമാണത്തിനായി ശേഖരിച്ചതും കെട്ടിടത്തിൽ നിർമാണത്തിലിരിക്കുന്ന കമ്പികളുടെ ബാക്കി ഭാഗം മുറിച്ചെടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്.
കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്ന വിധത്തിൽ കമ്പികൾ മുറിച്ചുമാറ്റിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത്...
ഉപ്പള:(mediavisionnews.in) ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാളിക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷിറ നൂരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഫ്‌ളാറ്റിന്റെ കീഴിലുള്ള കിണറ്റിലാണ് കുട്ടി വീണ് മരിച്ചത്. കിണറിന്റെ ചുറ്റുമതില്‍ പിടിച്ച് കിണറിലേക്ക് നോക്കുന്നതിനിടെ...
കാസർകോട് ∙ പരിമിതികൾ ഒരിക്കലും അലിക്കു തടസ്സമായിരുന്നില്ല. കാസർകോട് മൊഗ്രാൽ പുത്തൂരിൽ ക്രിക്കറ്റ് മൈതാനത്തിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുമ്പോളും വിക്കറ്റുകൾ നേടുമ്പോളും ഇടതു കയ്യുടെ കുറവ് അലിക്കു തടസ്സമായിട്ടില്ല. ക്രിക്കറ്റിനോടുള്ള അലി പാദാറിന്റെ അണയാത്ത ഇഷ്ടം 25 വർഷങ്ങൾക്കു ശേഷം ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒരു സാധാരണ ക്രിക്കറ്റർ വിരമിക്കുന്ന...
കാസർകോട്: കോവിഡ് നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ് സർവീസ് നവമ്പർ ഒന്നിന് തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ് ഓടുക. കേരളത്തിന്റെ 23 ബസ് രാവിലെയും മൂന്ന് ഉച്ചയ്‌ക്ക് ശേഷവും ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സർവീസ്.
കോവിഡിന് മുമ്പ് കേരളത്തിന്റെ 40 ബസും കർണാടകയുടെ 43 ബസുമാണ് ഓടിയിരുന്നത്. സംസ്ഥാനത്ത്...
കാസർകോട്:കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് നടത്തുന്ന രണ്ടാമത് കാസർഗോഡ് ജില്ലാ തല പൂന്തോട്ട മത്സരം വിജയികളെ ഒക്ടോബർ 28 വ്യാഴാഴ്ച നാളെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെച്ച് നടക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും.
ജില്ലയിൽ നിന്നും അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തെരഞ്ഞെടുത്ത പത്ത് വീടുകളിൽ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ് മരിച്ചത്. 14ന് വൈകിട്ട് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അടുപ്പില്‍ നിന്ന് ശരണ്യയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ്...
മഞ്ചേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍. ആറ് വരി പ്രധാനപാതക്കൊപ്പം ഇരുഭാഗങ്ങളിലുമായി നാല് സര്‍വീസ് റോഡുകള്‍ കൂടി നിര്‍മിക്കുന്നതിനാലാണ് പത്തുവരിപ്പാതയാകുന്നത്. ആറുവരിപ്പാതയുടെ രണ്ടുവശങ്ങളിലുമായി രണ്ട് വീതം സര്‍വീസ് റോഡുകളാണ് നിര്‍മിക്കുന്നത്. ആറ് മീറ്ററില്‍ കുറയാത്ത സര്‍വീസ് റോഡുകളാണ് ഉണ്ടാകുക. ഇതോടനുബന്ധിച്ച് ഡ്രൈനേജുകളും വൈദ്യുതികമ്പികളും സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാക്കും.
ദേശീയപാത...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...