ജില്ലാതല പൂന്തോട്ട മത്സരം വിജയികളെ നാളെ തീരുമാനിക്കും

0
118

കാസർകോട്:കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് നടത്തുന്ന രണ്ടാമത് കാസർഗോഡ് ജില്ലാ തല പൂന്തോട്ട മത്സരം വിജയികളെ ഒക്ടോബർ 28 വ്യാഴാഴ്ച നാളെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെച്ച് നടക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും.

ജില്ലയിൽ നിന്നും അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തെരഞ്ഞെടുത്ത പത്ത് വീടുകളിൽ നേരിട്ട് പോയി വിധികർത്താക്കൾ പൂന്തോട്ടത്തിന്റെ ഭംഗി ചെടികൾ കൊണ്ട് അലങ്കരിച്ച രീതി ചെടികൾ പരിപാലിക്കുന്നവർക്ക് ചെടികളോടുള്ള അറിവ് ഇല ചെടികളുടെയും പൂച്ചെടികളുടെയും ശേഖരണങ്ങൾ എന്നീ വസ്തുതകൾ പരിശോധിച്ചാണ് വിജയികളെ പ്രഖ്യാപിക്കുന്നത് പരിപാടി കാസർഗോഡ് ജില്ലാ കളക്ടർ ശ്രീമതി സ്വാഗദ് ഭണ്ഡാരി രൺവീർച്ചന്ത് ഉദ്ഘാടനം ചെയ്യും കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ജനറൽസെക്രട്ടറി ഫത്താഹ് ബങ്കര അധ്യക്ഷത വഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here