ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണു മരിച്ചു

0
543

ഉപ്പള:(mediavisionnews.in) ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാളിക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷിറ നൂരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഫ്‌ളാറ്റിന്റെ കീഴിലുള്ള കിണറ്റിലാണ് കുട്ടി വീണ് മരിച്ചത്. കിണറിന്റെ ചുറ്റുമതില്‍ പിടിച്ച് കിണറിലേക്ക് നോക്കുന്നതിനിടെ കാല്‍ വഴുതി വീണതാണെന്നാണ് സംശയിക്കുന്നത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here