‘ജീവിതത്തിലെ പുതിയ തുടക്കം’ നടി കാമ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

0
290

മുംബൈ: നടി കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് താരം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്, രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനാവാല മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് താരം അംഗത്വം സ്വീകരിച്ചത്.

ബുധനാഴ്ച നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. ജീവിതത്തിന്റെ പുതിയൊരു തുടക്കമാണിതെന്ന് കാമ്യ പറഞ്ഞു. പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമെന്ന് താരം ട്വീറ്റ് ചെയ്തു.

പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും മറ്റു നേതാക്കളേയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. ബിഗ്‌ബോസ് താരവും ടിവി അവതാരകയും കൂടിയാണ് കാമ്യ. ‘മര്യാദ; ലേകിന്‍ കബ് തക്’, ‘ശക്തി – അസ്തിത്വ കെ ഇഹ്‌സാസ് കി’ തുടങ്ങിയ പരിപാടികളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here