Local News

ചന്ദ്രഗിരി ഗവണ്മെന്റ് ഹൈസ്കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ച് ഒത്തുകൂടി

കസറകോഡ്: 46 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സ് റൂമിൽ ഇരുന്ന് പഠിച്ച സഹപാഠികൾ വർഷങ്ങൾക്കുശേഷം കുട്ടികളും പേരക്കുട്ടികളുമായി നായന്മാർമൂലയിലെ ഒരവങ്കര അബ്ദുല്ലാ സൈയിദിന്റെ വീട്ടിൽ ഒത്തുകൂടി കളിയും ചിരിയും പാട്ടും പഠനകാലത്തെ പല ഓർമ്മകളും അയവിറത്ത് സഹപാഠികൾ ദിവസം ആഘോഷമാക്കി ബാച്ചിലെ ഉന്നതരായ പലരെയും പരിപാടിയിൽ ആദരിച്ചു മുതിർന്ന അധ്യാപകനും മഠത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന...

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ലേഡീസ് ക്ലബിന് തുടക്കമായി

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ സ്ത്രീകളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വ്യവസായ ഉന്നമനം ലക്ഷ്യം വെച്ച് തുടക്കംകുറിച്ച ലേഡീസ് ക്ലബ്ബിൻറെ ആദ്യ അംഗത്വം വിതരണം സ്ത്രീകളുടെ ഉന്നമനത്തിനായി ആഹോരാത്രം പ്രവർത്തിക്കുന്ന പ്രശസ്ത സാമൂഹിക പ്രവർത്തക സുമയ്യ ത്തായതിനു നൽകി കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജനറൽ സെക്രട്ടറി...

സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസര്‍കോട്ട്

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം നേരില്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ...

വെസ്റ്റേൺ ഡോർ ഗാല്ലറി ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള : വെസ്റ്റേൺ ഡോർ ഗ്യാലറിയുടെ രണ്ടാമത്തെ ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി. വീടുകളിലെ ബെഡ്റൂം, ബാത്ത്റൂമിനുള്ള വിവിധയിനം ഡോറുകളുടെ മികച്ച കലവറയാണ് ഉപ്പളയ്ക്ക് വെസ്റ്റേൺ ഷോറും സമർപ്പിച്ചിട്ടുള്ളത്.ജില്ലയിലെ ഒന്നാമത്തെ ഷോറൂം മൊഗ്രാലിലാണ്. ബെഡ്റൂം,ബാത്തറും ഡോറുകൾ,സ്റ്റീൽ ഡോർ,എഫ് ആർ പി യു,...

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി കൊടുങ്ങല്ലൂരിൽ പിടിയിൽ

കൊടുങ്ങല്ലൂർ: (mediavisionnews.in) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്​ദുല്ലയാണ്​ (42) അറസ്​റ്റിലായത്. ഇയാളിൽനിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര​ൻെറ നേതൃത്വത്തിൽ നടത്തിയ 'ഓപറേഷൻ ക്രിസ്​റ്റൽ' പരിശോധനയിലാണ്​ പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം...

ഉപ്പള ഗേറ്റിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി

ഉപ്പള : നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി. ഉപ്പള ഗേറ്റിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മുള്ളേരിയ സ്വദേശിയുടെ കെട്ടിടത്തിന്റെ കമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. നിർമാണത്തിനായി ശേഖരിച്ചതും കെട്ടിടത്തിൽ നിർമാണത്തിലിരിക്കുന്ന കമ്പികളുടെ ബാക്കി ഭാഗം മുറിച്ചെടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്. കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്ന വിധത്തിൽ കമ്പികൾ മുറിച്ചുമാറ്റിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത്...

ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണു മരിച്ചു

ഉപ്പള:(mediavisionnews.in) ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാളിക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷിറ നൂരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഫ്‌ളാറ്റിന്റെ കീഴിലുള്ള കിണറ്റിലാണ് കുട്ടി വീണ് മരിച്ചത്. കിണറിന്റെ ചുറ്റുമതില്‍ പിടിച്ച് കിണറിലേക്ക് നോക്കുന്നതിനിടെ...

ഭിന്നശേഷി ക്രിക്കറ്റ്; ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് അലി പാദാർ

കാസർകോട് ∙ പരിമിതികൾ ഒരിക്കലും അലിക്കു തടസ്സമായിരുന്നില്ല. കാസർകോട് മൊഗ്രാൽ പുത്തൂരിൽ ക്രിക്കറ്റ് മൈതാനത്തിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുമ്പോളും വിക്കറ്റുകൾ നേടുമ്പോളും ഇടതു കയ്യുടെ കുറവ് അലിക്കു തടസ്സമായിട്ടില്ല. ക്രിക്കറ്റിനോടുള്ള അലി പാദാറിന്റെ അണയാത്ത ഇഷ്ടം 25 വർഷങ്ങൾക്കു ശേഷം ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒരു സാധാരണ ക്രിക്കറ്റർ വിരമിക്കുന്ന...

മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ നവമ്പർ ഒന്നിന്‌ തുടങ്ങും

കാസർകോട്‌: കോവിഡ്‌ നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ  മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ നവമ്പർ ഒന്നിന്‌ തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ്‌ ഓടുക. കേരളത്തിന്റെ 23 ബസ്‌ രാവിലെയും മൂന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷവും  ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സർവീസ്‌. കോവിഡിന്‌ മുമ്പ്‌ കേരളത്തിന്റെ 40 ബസും കർണാടകയുടെ 43 ബസുമാണ്‌ ഓടിയിരുന്നത്‌. സംസ്ഥാനത്ത്‌...

ജില്ലാതല പൂന്തോട്ട മത്സരം വിജയികളെ നാളെ തീരുമാനിക്കും

കാസർകോട്:കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് നടത്തുന്ന രണ്ടാമത് കാസർഗോഡ് ജില്ലാ തല പൂന്തോട്ട മത്സരം വിജയികളെ ഒക്ടോബർ 28 വ്യാഴാഴ്ച നാളെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെച്ച് നടക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും. ജില്ലയിൽ നിന്നും അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തെരഞ്ഞെടുത്ത പത്ത് വീടുകളിൽ...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി സിദ്ദരാമയ്യ; പകരം ഹൈക്കമാൻ്റ് മുന്നോട്ടുവച്ച രാജ്യസഭ സീറ്റ് നിരസിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക്...
- Advertisement -spot_img