Sunday, May 19, 2024

Local News

കാസർകോട് യോഗി ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം; അറസ്റ്റ്

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് നഗരത്തില്‍ പ്രതിഷേധിച്ചത്. മതേതര ഇന്ത്യക്ക് അപമാനമായ യോ​ഗി ​ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന...

ദേശവിരുദ്ധ പ്രസംഗമെന്നാരോപണം: പോപ്പുലർ ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കാൻ നിർദേശം

മംഗളൂരു: ദേശവിരുദ്ധവും മതവിദ്വേഷമുണർത്തുന്നതുമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കാൻ പോലീസിനോട് കർണാടക ആഭ്യന്തരമന്ത്രിയുടെ നിർദേശം. ഫെബ്രുവരി 17-ന് പോപ്പുലർ ഫ്രണ്ട് യൂണിറ്റി ദിനത്തിൽ മംഗളൂരു ഉള്ളാളിൽ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ ദേശവിരുദ്ധവും വിദ്വേഷമുണർത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം. രാജ്യത്തിനും ഭരണഘടനയ്ക്കും പരമോന്നത നീതിപീഠത്തിനുമെതിരായാണ് അനീസ്...

അഷ്റഫ് കർളയുടെ ഇടപെടൽ ഫലം കണ്ടു; കുമ്പള പാലം മുതൽ പെറുവാട് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴി ഒരുങ്ങി

കുമ്പള: കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ആരിക്കാടി ഡിവിഷൻ ഉൾപ്പെട്ട ഷിറിയ പാലം മുതൽ മൊഗ്രാൽ പാലം വരെ നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലായി യാത്രക്കാർക്ക് കാൽനട യാത്രക്ക് പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്താൻ വേണ്ടി ഉന്നത അധികാരികളുമായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള നടത്തിയ സമയോചിതമായ ഇടപെടൽ...

നഗര വികസനത്തിനും കാർഷിക ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയും കുമ്പള പഞ്ചായത്ത് ബജറ്റ്

കുമ്പള: കുമ്പള നഗരത്തിൻ്റെ സമഗ്ര വികസനവും കാർഷിക- ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയും കുമ്പള പഞ്ചായത്തിന്റെ ജനകിയ ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു. കുമ്പള പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനാണ് ബജറ്റിൽ പ്രഥമ പരിഗണന. കുമ്പളയിൽ ഷോപ്പിംഗ് കോംപ്ലക്സും ബസ് സ്റ്റാൻഡും, ആധുനിക മൽസ്യ മാർക്കറ്റുമാണ് ലക്ഷ്യമിടുന്നത്. കാർഷിക മേഖലക്കും ടൂറിസം വികസനത്തിനും...

ബി.ജെ.പി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധത തുറന്നുകാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്; മുസ്‌ലിങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിക്കുന്നു

ന്യൂയോർക്ക്: മുസ്‌ലിങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി. ഭരണകക്ഷിയായ ബി.ജെ.പി പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ...

പൈവളികെ സൗരോര്‍ജ വൈദ്യുതി നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പൈവളിക: സൗരോര്‍ജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിലയം ഓണ്‍ലൈന്‍ വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാസര്‍കോടിന് ശുദ്ധവും ഹരിതവുമായ ഊര്‍ജം സമര്‍പ്പിക്കുകയാണെന്നും ഇന്ത്യ സൗരോര്‍ജ വൈദ്യുതിക്ക് വളരെയധികം...

അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഫാത്തിമയും മൊയ്തീനും എത്തിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത പശരൂപത്തിലാക്കിയ സ്വര്‍ണം സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഫാത്തിമ പിടിയിലായത്. 38,88,150...

ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ നടപടി;കണക്കെടുപ്പ്‌ തുടങ്ങി

ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസ്‌ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കുറിച്ചുള്ള വിവര ശേഖരണം ആരംഭിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, കേസുകളില്‍ പ്രതികളായവര്‍ വാറന്റില്‍ കഴിയുന്നവര്‍, എന്നിവരെ സംബന്ധിച്ച വിവരശേഖരണമാണ്‌ ആരംഭിച്ചത്‌. ഇതില്‍ ഒരു കേസിലെങ്കിലും ശിക്ഷിക്കപ്പെടുകയും പിന്നീട്‌ വീണ്ടും പ്രതികളായവരെയും മൂന്നു...

കെ.പി അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണവും അവാർഡ് ദാനവും 21ന്

കുമ്പള: പൊതുപ്രവർത്തന രംഗത്ത് വ്യക്തി വിശുദ്ധിയും ആത്മാർത്ഥതയും കാണിച്ച്  മഞ്ചേശ്വരം നിയോജക മണ്ഡലത്തിൻ്റെ സർവ്വ മേഖലകളിലും പ്രവർത്തിച്ച് കടന്നുപോയ കെ.പി അബ്ദുറഹ്മാൻ സാഹിബിൻ്റെ അനുസ്മരണ സംഗമവും അവാർഡ് ദാനവും ഫെബ്രുവരി 21 ന് രാവിലെ പത്തിന് കുമ്പോൽ കെ.പി റിസോർട്ടിൽ വച്ച് നടത്തുമെന്ന് കെ.പി അബ്ദുൽ റഹിമാൻ അനുസ്മര സമിതി ഭാരവാഹികൾ കുമ്പള പ്രസ്...

സ്വര്‍ണവില താഴോട്ടുതന്നെ: പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട് ഗോള്‍ഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവര്‍ഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. ദേശീയ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img