മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി കൊടുങ്ങല്ലൂരിൽ പിടിയിൽ

0
350

കൊടുങ്ങല്ലൂർ: (mediavisionnews.in) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്​ദുല്ലയാണ്​ (42) അറസ്​റ്റിലായത്. ഇയാളിൽനിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു.

തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര​ൻെറ നേതൃത്വത്തിൽ നടത്തിയ ‘ഓപറേഷൻ ക്രിസ്​റ്റൽ’ പരിശോധനയിലാണ്​ പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം അന്തർ ജില്ല ഇൻവെസ്​റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ചെറായി റിസോർട്ടുകളും അഴീക്കോട്, എറിയാട്, തളിക്കുളം ബീച്ചുകളും സിനിമ ഷൂട്ടിങ്​ ലൊക്കേഷനുകളും കേന്ദ്രീകരിച്ചായിരുന്നു ഇടപാട്.

കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പനിക്കടവിലെ റിസോർട്ടിൽനിന്ന്​ കഴിഞ്ഞ മാസം എം.ഡി.എം.എയുമായി രണ്ടുപേരെ ഇതേ പൊലീസ്​ സംഘം പിടികൂടിയിരുന്നു.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി. സൂരജ്, സന്തോഷ്, പി.സി. സുനിൽ, തോമസ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷ്​റഫ്, സേവ്യർ, ബിജു ജോസ്, സി.പി.ഒമാരായ ഷി​േൻറാ, മുറാദ് എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here