ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് അനുനയ നീക്കവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. നരേന്ദ്ര മോദിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെയും രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയുമായി പ്രതിഷേധ സ്ഥലത്തെത്തി ചർച്ച നടത്തിയത്.
ഏകദേശം പത്ത് മിനിറ്റോളമാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയത്. തന്ത്രപ്രധാനമായ സുരക്ഷാ മേഘലയിൽ നിന്നും മാറണമെന്നാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്നാണ് രഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധി തന്‍റെ എക്സ് അക്കൗണ്ടിൽ നരേന്ദ്ര മോദിയുടെയും ധർമേന്ദ്ര പ്രധാന്‍റഎയും രാജി ആവശ്യപ്പെട്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

