Monday, November 17, 2025

Local News

ബായാർ മുജമ്മഅ: ബായാർ തങ്ങൾ പ്രസിഡന്റ്, സിദ്ദീഖ് സഖാഫി സെക്രട്ടറി, സിദ്ദീഖ് ഹാജി ട്രഷറർ

ഉപ്പള: മുജമ്മഉ സ്സഖാഫത്തി സുന്നിയ്യ ബായാർ പുതിയ നേതൃത്വം നിലവിൽ വന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ബായാർ മുജമ്മഇന്റെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ അൽബുഖാരി ബായാർ തങ്ങൾ പ്രസിഡണ്ട്, അബൂബക്കർ സിദ്ദീഖ് സഖാഫി ജനറൽ സെക്രട്ടറി, സിദ്ദിഖ് ഹാജി മംഗലാപുരം ട്രഷറർ,...

ഉപ്പള സ്കൂളിലെ റാഗിങ്: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍

കാസര്‍കോട്: ഉപ്പള ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെഅച്ഛൻ.  ഇക്കാര്യം ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കുട്ടിയുടെ പിതാവ് അറിയിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കും. റാഗിങ്ങിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റാഗിങ്ങില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി....

വിദ്യാർത്ഥികൾക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വിദ്യാനഗർ: കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 02&03യുടെ നേതൃത്വത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SVEEP ന്റെ നേതൃത്വത്തിൽ വോട്ടവകാശത്തെ പറ്റി അവബോധ ക്ലാസ്സ്‌ നടത്തി. പരിപാടിയിലൂടെ വിദ്യാർത്ഥികൾ സാങ്കേതികപരമായ അതിന്റെ കാര്യങ്ങളെ പറ്റി മനസിലാക്കി. ജില്ലാ ഡെപ്യൂട്ടി കളക്ടർ സൂര്യനാരായണൻ വി ഉദ്ഘാടനം നിർവഹിച്ചു. SVEEP ന്റെ മാസ്റ്റർ ട്രൈനർ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; റാഗിങ്ങിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ   റാഗിങ് സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 342, 355 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞ് വെക്കല്‍, മാനഹാനിപ്പെടുത്തല്‍  തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപ്പള ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുടിമുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു....

ഷാഫി നാലപ്പാടിനെ ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു

കാസറഗോഡ്: ഷാഫി നാലപ്പാടിനെ ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാസറഗോഡ് ജില്ലാ പ്രസിഡന്റായി സസംഘടനയ്ക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമായാണ് തൃശൂർ പേൾ റീജൻസിയിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ ഷാഫിയെ തെരഞ്ഞടുത്തത്. നാലപ്പാട് ഫുർണിച്ചർ മാനേജിങ് ഡയറക്ടർ ആണ്. മൂന്നര പതിറ്റാണ്ടായി ഫർണീച്ചർ വ്യവസായ...

ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുടിമുറിച്ചു

കാസർകോട്: ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്. പ്ലസ് വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. കുട്ടിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റാഗിംഗ് മുടിവെട്ട് നടന്നതെന്നാണ് വിവരം. സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർത്ഥി പറയുന്നത്. മുടി മുറിച്ച...

തലപ്പാടയിൽ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി

മഞ്ചേശ്വരം: (mediavisionnews.in) കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. മധുർ ചെട്ടുംകുഴിയിലെ ജി.കെ.മുഹമ്മദ് അജ്മൽ (23)നെയാണു എക്സൈസ് എൻഫോഴ്സമെന്റ് ആൻഡ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് തലപ്പാടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു കഞ്ചാവുമായി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നു  കേരളത്തിലേക്കു വൻതോതിൽ ക‍ഞ്ചാവ് കടത്തുകയാണെന്ന വിവരത്തെ തുടർന്നാണു...

1200 കിലോ പാൻ മസാലയുമായി ഉപ്പള കുബണൂർ സ്വദേശി പിടിയിൽ

കാസറഗോഡ്: വീട് കേന്ദ്രീകരിച്ച് പാൻമസാല മൊത്ത വിതരണ വിൽപന എക്സൈസ് റെയ്ഡിൽ 1200 കിലോ പാൻ മസാല ശേഖരവുമായി മൊത്തവ്യാപാരി പിടിയിൽ. കുമ്പള കുബണൂരിലെ ഹൈദർ അലി (42) യെയാണ് കാസർഗോഡ് എക്സൈസ് ഐ.ബി യുടെ രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും ഇൻ്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച...

ഉപ്പള നയാബസാര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍

ഉപ്പള: ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്ലയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മംഗല്‍പാടി പച്ചമ്പളം ടിപ്പുഗലിയിലെ മുഷാഹിദ് ഹുസൈന്‍ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കാറിലെത്തിയ സംഘം ഉപ്പളയിലെ ക്വാട്ടേഴ്‌സില്‍ കയറി അബ്ദുല്ലയെ വിളിച്ചിറക്കി കൊണ്ടുപോവുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും...

ഉപ്പള ബേകൂരിൽ വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ബേക്കൂര്‍ കോളനിയിലെ ഹശിഖ് എന്ന അപ്പു(22)വാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ബേക്കൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img